Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 28-12-2019

ബേഡഡുക്ക വേലക്കുന്ന് ശിവക്ഷേത്ര ഭരണസമിതി ആഘോഷ കമ്മിറ്റി, സുള്ള്യ കെവിജി Kerala, News, Nattuvedi, Kasaragod, Bedadukka, Bekal, Nattuvedi-Navttuvarthamanam 28-12-2019
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

കാസർകോട്: (my.kasargodvartha.com 27.12.2019) ബേഡഡുക്ക വേലക്കുന്ന് ശിവക്ഷേത്ര ഭരണസമിതി ആഘോഷ കമ്മിറ്റി, സുള്ള്യ കെവിജി ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ ഒരുമണി വരെ വേലക്കുന്ന് ശിവക്ഷേത്ര പരിസരത്ത്.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷം

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷ ഭാഗമായി ബയോഡൈവേഴ്‌സിറ്റി സമ്മിറ്റി. ഉദ്ഘാടനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, 12 മണിക്ക് തഅ്മീറേ മില്ലത്ത് കോണ്‍ഫറന്‍സ്. ഉദ്ഘാടനം സയ്യിദ് ജാവേദ് അലി സാഹിബ് ഡല്‍ഹി, അക്കാദമിക് സെമിനാര്‍. ഉദ്ഘാടനം മലേഷ്യന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ദാവൂദ് സൂഫിയാന്‍ ഹുസൈന്‍. ഉച്ചക്ക് രണ്ട് മണിക്ക് നാഷണല്‍ ഹാര്‍മണി ഫിയസ്റ്റ. ഉദ്ഘാടനം ഈജിപ്ത് അംബാസിഡര്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍ നദ. മൂന്നുമണിക്ക് ഉര്‍ദു ദഅ്‌വാ കോണ്‍ഫറന്‍സ്. ഉദ്ഘാടനം വാജിദുദ്ദീന്‍ ഖാദിരി സാഹിബ് (യുപി), നാലുമണിക്ക് ശൈഖ് സായിദ് ടോളറന്‍സ് കോണ്‍ഫറന്‍സ്. ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. 6.30ന് ആദര്‍ശ സമ്മേളനം. ഉദ്ഘാടനം പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, എട്ട് മണിക്ക് സാംസ്‌കാരിക സന്ധ്യ. ഉദ്ഘാടനം എം സി ഖമറുദ്ദീന്‍ എംഎല്‍എ.

ബേക്കല്‍ കോട്ട പുഷ്പമേള

ബേക്കല്‍ കോട്ടയില്‍ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് രാവിലെ 10 മണിക്ക് ക്വിസ് മത്സരം. വൈകുന്നേരം ആറുമണിക്ക് ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത വിരുന്ന്.

അഗ്‌നി സുരക്ഷാ ബോധവത്കരണവും അനുമോദന സദസ്സും

അത്തിയടുക്കം ബ്രദേഴ്‌സ് ക്ലബ്ബ് കുറ്റിക്കോല്‍ അഗ്‌നി സുരക്ഷാ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അപകട സുരക്ഷാ ബോധവത്കരണ ക്ലാസ് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് പഞ്ചായത്ത് അംഗം പി ദിവാകരന്‍ ഉദ്ഘാടനം ചെയ്യും കേരളോത്സവ, കാരംസ് മത്സര, സ്വാതന്ത്ര്യദിന ക്വിസ് വിജയികളെ അദ്ദേഹം അനുമോദിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Bedadukka, Bekal, Nattuvedi-Navttuvarthamanam 28-12-2019 

Post a Comment