Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 20-12-2019

കെ എം അഹ്മദ് അനുസ്മരണവും മാധ്യമ അവാര്‍ഡ്ദാനവും

കാസര്‍കോട്: (my.kasargodvartha.com 19.12.2019) കെ എം അഹ്മദ് അനുസ്മരണവും മാധ്യമ അവാര്‍ഡ്ദാനവും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു ഉദ്ഘാടനം നിര്‍വഹിക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും. പി വി കെ പനയാല്‍ സ്മാരക പ്രഭാഷണം നടത്തും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വൈസ് പ്രസിഡന്റ് പി വി കുട്ടന്‍ മുഖ്യാതിഥിയാവും.

പുകസ ഗ്രാമീണ നാടകോത്സവം

പുരോഗമന കലാ സാഹിത്യസംഘം കാറഡുക്ക ഏരിയാ കമ്മിറ്റി ഒരുക്കുന്ന ഗ്രാമീണ നാടകോത്സവം 20 മുതല്‍ 24 വരെ ഇരിയണ്ണി, പള്ളഞ്ചി, ബോവിക്കാനം, കാടകം, അഡൂര്‍ എന്നിവിടങ്ങളിലായി അരങ്ങേറും. വൈകീട്ട് ആറുമണിക്ക് സിനിമാ സംവിധായകനും പുകസ സംസ്ഥാന പ്രസിഡന്റുമായ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്യും. 20ന് വൈകീട്ട് ഏഴുമണിക്ക് നാടകം കോട്ടയം ദര്‍ശനയുടെ 'മഴ നനയാത്ത മക്കള്‍' ഇരിയണ്ണിയില്‍.

യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സമ്മേളനം

കാസര്‍കോട്: യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സമ്മേളനം വെള്ളിയാഴ്ച കാസര്‍കോട് ടൗണില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വൈകുന്നേരം മൂന്നുമണിക്ക് വൈറ്റ്ഗാര്‍ഡ് പരേഡും യുവജന റാലിയും തായലങ്ങാടിയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് സമാപന സമ്മേളന നഗരിയായ പുതിയ ബസ്‌സ്റ്റാന്‍ഡില്‍ സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടി കെ എം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തും.

കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ പ്രതിഷേധ റാലി

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മൂന്നുമണിക്ക് കളനാട് മുതല്‍ മേല്‍പറമ്പ് വരെ പ്രതിഷേധ റാലി സംഘടിപ്പിക്കും.

മൊഗ്രാലില്‍ നാട്ടുകാരുടെ പ്രതിഷേധ റാലി

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മൊഗ്രാല്‍ ടൗണില്‍ വെള്ളിയാഴ്ച നാട്ടുകാര്‍ പ്രതിഷേധ റാലി നടത്തും. വൈകുന്നേരം നാലുമണിക്ക് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്തുനിന്ന് റാലി ആരംഭിക്കും.


ചെറുവത്തൂര്‍ ഫെസ്റ്റ്

ചെറുവത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റ് ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച് വരെ നടക്കും. മെഗാ ഫ്‌ളവര്‍ ഷോയാണ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം. 20ന് വൈകീട്ട് 4.30ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

അരയാല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന അരയാല്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാവും. വൈകീട്ട് ഏഴുമണിക്ക് തെക്കേപ്പുറം സ്‌റ്റേഡിയത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു ഉദ്ഘാടനം ചെയ്യും.

ജൈവ വളക്കൂട്ട് നിര്‍മാണ പരിശീലനം

ബീജാമൃതം, ജീവാമൃതം തുടങ്ങിയ ജൈവ വളക്കൂട്ട് തയാറാക്കുന്നതിനും ജൈവ വളത്തില്‍ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുന്നതിനും പ്രായോഗിക പരിചയ സദസ്സും കൈപ്പുസ്തക വിതരണവും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് കൃഷിഭവനില്‍ നടക്കും.

ഭെല്‍-ഇഎംഎല്‍ എംപ്ലോയീസ് അസോസിയേഷന്‍ സായാഹ്‌ന ധര്‍ണ

ഭെല്‍-ഇഎംഎല്ലിലെ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഭെല്‍ഇഎംഎല്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) വെള്ളിയാഴ്ച മൂന്നുമണിക്ക് കമ്പനിപ്പടിക്കല്‍ സായാഹ്‌ന ധര്‍ണ നടത്തും. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Cheruvathur, Athinhal, Nattuvedi-Nattuvarthamanam 20-12-2019

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive