Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 19-12-2019

എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ

കാസര്‍കോട്: (my.kasargodvartha.com 18.12.2019) പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച കാഞ്ഞങ്ങാട്ട് എല്‍ഡിഎഫ് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തും. വൈകീട്ട് മൂന്നുമണിക്ക് പ്രകടനം താലൂക്ക് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കും.

ഗവ. കോളജില്‍ ദേശീയ സെമിനാര്‍

കാസര്‍കോട് ഗവ. കോളേജ് ജിയോളജി വകുപ്പ് 'ജിയോസയന്‍സിലെ സമകാലിക പ്രവണതകള്‍' എന്ന വിഷയത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദേശീയ സെമിനാര്‍ നടത്തും. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജിയോളജി വകുപ്പ് അധ്യക്ഷന്‍ ഡോ. കെ ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

യൂത്ത് ഫോറം ലോംഗ് മാര്‍ച്ച്

പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി എന്നിവയില്‍ പ്രതിഷേധിച്ച് ചെങ്കള പഞ്ചായത്തിലെ നാല്‍പതോളം ക്ലബുകളും സന്നദ്ധ സംഘടനകളും വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാലാംമൈലില്‍നിന്നും കാസര്‍കോട്ടേക്ക് ലോംഗ് മാര്‍ച്ച് നടത്തും.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സന്ദേശയാത്ര

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി എസ്‌വൈഎസ് മുള്ളേരിയ സോണ്‍ നടത്തുന്ന വാഹന സന്ദേശ യാത്ര 19, 20 തീയതികളില്‍ നടത്തും. സയ്യിദ് സൈനുല്‍ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കും.

അത്‌ലറ്റിക്‌സ് മത്സരങ്ങള്‍


കേരളോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പെരിയ നവോദയ സ്‌കൂളില്‍ നടത്താനിരുന്ന ജില്ലാതല അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ വ്യാഴാഴ്ച ഒമ്പതുമണിക്ക് നടക്കും.

'അലിവ് സ്‌നേഹ ഹസ്തം' പദ്ധതി ഉദ്ഘാടനം

ദുബൈ ചെങ്കള പഞ്ചായത്ത് കെഎംസിസി നടപ്പിലാക്കുന്ന 'അലിവ് സ്‌നേഹ ഹസ്തം' പദ്ധതി ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി സൗധത്തില്‍ നടക്കും.

മാധ്യമ സെമിനാര്‍

കല്യോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി വ്യാഴാഴ്ച മാധ്യമ സെമിനാര്‍ നടക്കും. രാവിലെ 10.30ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. 'കളിയാട്ടത്തിന്റെ ബഹുസ്വരത' എന്ന വിഷയത്തിലാണ് സെമിനാര്‍.

സുന്ദരയ്യ സ്മാരക മന്ദിരം ഉദ്ഘാടനം


സിപിഎം സുന്ദരയ്യ നഗര്‍ ബ്രാഞ്ച് കമ്മിറ്റി നിര്‍മിച്ച സുന്ദരയ്യ സ്മാരക മന്ദിരം വ്യാഴാഴ്ച വൈകീട്ട് നാലിന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.

മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്

നുള്ളിപ്പാടി ഹുബാഷിക സ്റ്റേഡിയത്തില്‍ മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്. ഈവനിംഗ് കഫേ അവതരിപ്പിക്കുന്ന മേഘമല്‍ഹാര്‍ എട്ടാം രാവ് വ്യാഴാഴ്ച ഗിരീഷ് പുത്തഞ്ചേരിയുടെ അനശ്വര ഗാനങ്ങളുമായ് 'ഒരു രാത്രി കൂടി വിടവാങ്ങവേ...' പ്രശസ്ത പിന്നന്നി ഗായിക പി വി പ്രീതയും പ്രശസ്ത ഗായകന്‍ രവിശങ്കറും പാടുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Kanhangad, Kalyot, Periya, Nattuvedi-Nattuvarthamanam 19-12-2019

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive