Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 08-12-2019

ആയംകടവ് പാലം ഉദ്ഘാടനം ഞായറാഴ്ച

കാസര്‍കോട് (my.kasargodvartha.com 07.12.2019): പെര്‍ളടുക്കം-ആയംകടവ്‌-പെരിയ റോഡില്‍ ആയംകടവില്‍ നിര്‍മിച്ച ആയംകടവ് പാലം ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാവും

കാസര്‍കോട്ട് ഫ്രാക് 'പുസ്തകവീട്' പദ്ധതി ഉദ്ഘാടനവും സെമിനാറും

കാസര്‍കോട് ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകളില്‍ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 'ഫ്രാക് പുസ്തകവീട്' പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് ഹോട്ടല്‍ സിറ്റി ടവറില്‍. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 'നാട്ടുഭാഷയുടെ സാംസ്‌കാരിക പ്രതിനിധാനങ്ങള്‍ മലയാള നോവലില്‍' എന്ന വിഷയത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാറില്‍ എന്‍ ശശിധരന്‍ വിഷയാവതരണം നടത്തും. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'യുടെ രചയിതാവ് ആര്‍ രാജശ്രീ രചനാനുഭവം പങ്കുവെക്കും.

കാസര്‍കോട് കസബ കടപ്പുറത്ത് ശുചിത്വ യജ്ഞം

കാസര്‍കോട്: കേരള ബീച്ച് ഗെയിംസിന്റെ കാസര്‍കോട് മേഖലാ മത്സരങ്ങളുടെ പ്രചാരണാര്‍ത്ഥം ഞായറാഴ്ച രാവിലെ 8.30ന് മത്സര നഗരിയായ കാസര്‍കോട് കസബ കടപ്പുറത്ത് ശുചിത്വ യജ്ഞം നടത്തും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കോളിയടുക്കത്ത് ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം

തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ ജില്ലാതല പരിപാടികള്‍  ഞായറാഴ്ച കോളിയടുക്കം ചെമ്മനാട് പഞ്ചായത്ത് ഹാളില്‍. സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് നിര്‍വഹിക്കും.

മുസ്‌ലിംലീഗ് പ്രവര്‍ത്തന ഫണ്ട് ഏകദിന സമാഹരണം ഞായറാഴ്ച

മുസ്ലിംലീഗ് സംസ്ഥാനവ്യാപകമായി ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെ നടത്തുന്ന പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായ ഏകദിന ഫണ്ട് ശേഖരണം. മുഴുവന്‍ വാര്‍ഡുകളിലും രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകള്‍ വീടുകളിലും കടകളിലും കവലകളിലും കയറി ഫണ്ട് ശേഖരണം നടത്തും.

പെരിയ റോഡ് ജംഗ്ഷനില്‍ കര്‍ഷകസംഘം സാംസ്‌കാരിക സദസ്സ്

കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഉദുമ ഏരിയാ കമ്മിറ്റി ഞായറാഴ്ച വൈകീട്ട് നാലിന് പള്ളിക്കര പെരിയ റോഡ് ജംഗ്ഷനില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കും. കരിവെള്ളൂര്‍ മുരളി പ്രഭാഷണം നടത്തും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Chief minister, MP, Revenue Minister, Nattuvedi-Nattuvarthamanam 08-12-2019

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive