Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 26-12-2019

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി News, Kerala, Nattuvedhi Nattuvarthamanam 26.12.2019
സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 21ാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം. ബേവൂരി സൗഹൃദ ഓപണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴുമണിക്ക്. നാടകം: കൊച്ചിന്‍ നയനയുടെ 'വെള്ളക്കാരന്‍'. പ്രഭാഷണം: വി മുഹമ്മദ് നൗഷാദ് അരീക്കോട്, ജോയിന്റ് രജിസ്ട്രാര്‍ കാസര്‍കോട്‌

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷം

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗഹൃദ സമ്മേളനം വൈകീട്ട് ആറുമണിക്ക് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നൂറുല്‍ ഉലമ ലൈബ്രറി ലോഞ്ചിംഗ് ഡോ. എന്‍ എ മുഹമ്മദ് ബാംഗ്ലൂര്‍ നിര്‍വഹിക്കും. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, യു ടി ഖാദര്‍, എന്‍ എ ഹാരിസ്‌ എന്നിവര്‍ പങ്കെടുക്കും. ആത്മീയ സമ്മേളനം വൈകിട്ട് 7.30 മണിക്ക് ശൈഖ് ഹബീബ് മുഹമ്മദ് ഇബ്രാഹിം ഖിള്ര്‍ തുര്‍കി ഉദ്ഘാടനം ചെയ്യും.

മണ്ഡലോത്സവം

പെരിയങ്ങാനം ധര്‍മശാസ്താംകാവ് മണ്ഡലോത്സവം 26, 27 തീയതികളില്‍ നടക്കും. വൈകീട്ട് അഞ്ചുമണിക്ക് സര്‍വൈശ്വര്യ പൂജ.

യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം രാത്രി 7 മണിക്ക്

ദുബൈ:യുഎഇ എക്‌സ്‌ചേഞ്ചും ചിരന്തന കലാ സാംസ്‌കാരിക വേദിയും ചേര്‍ന്ന് സമ്മാനിക്കുന്ന മാധ്യമ പുരസ്‌കാരങ്ങള്‍ വ്യാഴാഴ്ച രാത്രി 7 മണിക്ക് വിതരണം ചെയ്യും. ദുബൈ ദേരയിലെ ഫ്‌ളോറ ഗ്രാന്റ് ഹോട്ടലില്‍ വെച്ചാണ് പുരസ്‌കാര വിതരണ ചടങ്ങുകള്‍ നടക്കുക. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, ഖലീജ് ടൈംസ് അസിസ്റ്റന്റ് എഡിറ്റര്‍ അഞ്ജനശങ്കര്‍, ഗോള്‍ഡ് എഫ്.എം. പ്രോഗ്രാം ഡയറക്ടര്‍ ആര്‍.ജെവൈശാഖ് സോമരാജന്‍, ഗള്‍ഫ് മാധ്യമം ചീഫ്കറസ്‌പോണ്ടന്റ് സവാദ് റഹ്മാന്‍, അമൃതാ ന്യൂസ്ബ്യൂറോ ചീഫ് നിഷ്മേലാറ്റൂര്‍, ഹിറ്റ്എഫ്.എം. വാര്‍ത്താ അവതാരകന്‍ ഫസ്ലു, പ്രവാസലോകം.കോം വെബ് പോര്‍ട്ടലിന്റെ എഡിറ്റര്‍ അമ്മാര്‍ കിഴുപറമ്പ്, ഖലീജ്ടൈംസ് ഫോട്ടോ ഗ്രാഫര്‍ ശിഹാബ്, ജയ്ഹിന്ദ് ന്യൂസിലെ ക്യാമറാമാന്‍ മുജീബ് എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

കല്ല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സ്‌നേഹ സംഗമം

കല്ല്യോട്ട് ഭഗവതി ക്ഷേത്രകഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 26ന് വൈകിട്ട് 4 മണിക്ക് വിവിധ മതസ്ഥര്‍ പങ്കെടുക്കുന്ന സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.

ഉദിനൂര്‍ അമേച്വര്‍ നാടക മത്സരം

ഉദിനൂര്‍ എകെജി കലാ വേദി സംഘടിപ്പിക്കുന്ന ഒമ്പതാമത് എകെജി തീയറ്റര്‍ ഫെസ്റ്റ് 26, 27 തീയതികളില്‍ ഉദിനൂരില്‍. ഉത്തര മേഖല അമേച്വര്‍ നാടക മത്സരത്തില്‍ 4 നാടങ്ങള്‍ അരങ്ങേറും. ചങ്ങമ്പുഴ കലാ കായിക വേദിയുടെ അച്ഛന്‍, നവരംഗ് മലപ്പുറത്തിന്റെ കാല കാലക്കേട്, മണ്ടൂര്‍ കലാ വേദിയുടെ കാഞ്ചീപുരം ജ്വാല, ഉദിനൂരിന്റെ അകം പുറം എന്നീ നാടകങ്ങള്‍ വെകിട്ട് 6ന് അരങ്ങിലെത്തും.

ബേക്കല്‍ കാര്‍ഷിക ഫല പുഷ്പ പ്രദര്‍ശന മേളയില്‍ വിവിധ മത്സരയിനങ്ങള്‍
ബേക്കല്‍ കാര്‍ഷിക ഫല പുഷ്പ പ്രദര്‍ശന മേളയില്‍ രാവിലെ 10 മണി മുതല്‍ വിവിധ മത്സരയിനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ ഓല മടയല്‍ മത്സരവും തുടര്‍ന്ന് ഗ്രാമോത്സവത്തില്‍ വനിതകളുടെ പൂരക്കളിയും തിരുവാതിരയും അരങ്ങിലെത്തും.

ബിജെപി ജില്ലാ ശില്‍പശാല

പൗരത്വ നിയമ ഭേദഗതി പ്രചരണ പരിപാടികളുടെ ഭാഗമായി ബിജെപി ജില്ലാ ശില്‍പശാല വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടല്‍ കാപിറ്റല്‍ ഇന്‍ ഹാളില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

ക്ഷീര കര്‍ഷക സംഗമം രാവണീശ്വരത്ത്
ജില്ലാ ക്ഷീര കര്‍ഷക സംഗമം 26, 27 തീയ്യതികളില്‍ രാവണീശ്വരത്ത്. 3 മണിക്ക് കന്നുകാലി പ്രദര്‍ശനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ പണിമുടക്ക്; വാഹന പ്രചരണ ജാഥ

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യണിയന്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന്റെ വടക്കന്‍ മേഖലാ വാഹന പ്രചരണ ജാഥ വൈകിട്ട് 4 ന് ഉപ്പളയില്‍ എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്യും.


Post a Comment