ബേക്കല്‍: (my.kasargodvartha.com 06.12.2019) കെ എസ് ടി പി കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശ റോഡ് പ്രവൃത്തിയിലെ അപാകതകള്‍ പരിഹരിക്കണമെന്നും, അപകടാവസ്ഥയിലായ ബേക്കല്‍ പാലത്തിന്റെ റിപ്പയറിംഗ് പ്രവൃത്തികള്‍ അടിയന്തിരമായി നടത്തണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് സമരം നടത്തി.
നിത്യേന വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായ പാലത്തിന്റെ അറ്റകുറ്റപ്പണി അടിയന്തിര പ്രാധാന്യത്തോടെ നടത്തിയില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
എന്‍ വൈ എല്‍ സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഹനീഫ് പി എച്ച് അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ നേതാക്കളായ എം എ ലത്തീഫ്, ഇബ്രാഹിം പള്ളിപ്പുഴ, മൊയ്തു കുന്നില്‍, റാഷിദ് ബേക്കല്‍, ഫൈസല്‍ ഹദ്ദാദ്, അബൂബക്കര്‍ പൂച്ചക്കാട്, പി കെ എസ് അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ വൈ എല്‍ മണ്ഡലം സെക്രട്ടറി ആശിഫ് ഹദ്ദാദ് സ്വാഗതവും സിദ്ദീഖ് ബേക്കല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Bekal, KSTP Road, National Youth league conducted warning strike