Join Whatsapp Group. Join now!

ഇന്നത്തെ മഹാന്ധകാരത്തില്‍ വഴിവിളക്കാവേണ്ടത് വിദ്യാര്‍ത്ഥികള്‍: പി എസ് ഹമീദ്

ഇന്നത്തെ മഹാന്ധകാരത്തില്‍ മാനവരാശിക്ക് വഴിവിളക്കാവേണ്ടത് വിദ്യാര്‍ത്ഥികളാണെന്ന് കവി പി എസ് ഹമീദ്. Kerala, News, Thalangara, Dakeerath English Medium school, Malik Deenar Islamic Academy Arts Fest concludes
തളങ്കര: (my.kasargodvartha.com 19.12.2019) ഇന്നത്തെ മഹാന്ധകാരത്തില്‍ മാനവരാശിക്ക് വഴിവിളക്കാവേണ്ടത് വിദ്യാര്‍ത്ഥികളാണെന്ന് കവി പി എസ് ഹമീദ്. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ആര്‍ട്സ് ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിക് ദീനാര്‍ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി എസ് ഹമീദ് ഫലപ്രഖ്യാപനം നടത്തി. അക്കാദമി മാനേജര്‍ കെ എച്ച് അഷ്‌റഫ് ട്രോഫി വിതരണം ചെയ്തു. ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേഷ്‌കുമാര്‍, ടി എ ഷാഫി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ യൂനുസ് അലി ഹുദവി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഹുദവി നന്ദിയും പറഞ്ഞു.

മുക്രി ഇബ്രാഹിം ഹാജി, സത്താര്‍ ഹാജി, നൗഫല്‍ ഹുദവി, മുഹമ്മദ് കുട്ടി മാഷ്, ബാസിത് ഹുദവി, സ്വാദിഖ് ഹുദവി, ഷാഹിന്‍ഷാഹ് ഹുദവി, അബ്ദുസ്സമദ് ഹുദവി, മന്‍സൂര്‍ ഹുദവി, റിയാഫ് ഹുദവി, റാഷിദ് ഹുദവി, മഷൂദ് തുടങ്ങിയവര്‍ പങ്കെടുത്തു.

നാലുദിവസം നീണ്ടുനിന്ന കലാപരിപാടികളാണ് ഇന്നലെ രാത്രിയോടെ സമാപിച്ചത്. 284 വിദ്യാര്‍ത്ഥികളെ നാല് ടീമുകളായി തിരിച്ച് 200ഓളം കലാമത്സരങ്ങളാണ് അരങ്ങേറിയത്. ടീം ബ്ലൂജെ ചാമ്പ്യന്മാരായി. അജൂബ ഇബ്രാഹിം കലാപ്രതിഭാ പട്ടം ചൂടി. ടീം ആല്‍ബട്രോസ് സ്പോര്‍ട്സ് ചാമ്പ്യന്മാരായി. ശിഹാബ് കുട്ടിയാനം സ്പോര്‍ട്സ് പ്രതിഭാ പട്ടം കരസ്ഥമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Thalangara, Dakeerath English Medium school, Malik Deenar Islamic Academy Arts Fest concludes

Post a Comment