Join Whatsapp Group. Join now!

ലബോറട്ടറികളുടെ നിലനില്‍പ് ഉറപ്പുവരുത്തണം: കെ പി എല്‍ ഒ എഫ്

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ പൂര്‍ണതോതില്‍ നടപ്പിലാക്കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളെ സംരക്ഷിച്ചുകൊണ്ടും Kerala, News, Kasaragod, Paramedical Laboratory owners federation, KPLOF District conference conducted
കാസര്‍കോട്: (my.kasargodvartha.com 05.12.2019) ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ പൂര്‍ണതോതില്‍ നടപ്പിലാക്കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളെ സംരക്ഷിച്ചുകൊണ്ടും നിലവില്‍ ജോലി ചെയ്തുവരുന്ന മെഡിക്കല്‍ ടെക്‌നീഷ്യന്മാരെ ടെക്‌നീഷ്യന്മാരായി അംഗീകരിക്കുന്ന രീതിയിലായിരിക്കണമെന്നും കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ചന്ദ്രന്‍ കൊടമന ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിജു വി പി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഫാസില്‍ പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ എം ഉസ്മാന്‍, ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി ഗിരീഷ് കെ എന്‍ അവതരിപ്പിച്ചു. അബൂയാസര്‍ കെ പി അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ വി പി സ്വാഗതവും ഫാസില്‍ പി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി അബൂയാസര്‍ കെ പി (പ്രസിഡന്റ്), ഷിജു വി പി, സുപ്രഭ (വൈസ് പ്രസിഡന്റ്), രാധാകൃഷ്ണന്‍ പി വി (സെക്ര.), ജഫ്‌സീര്‍, മര്‍സൂഖ് (ജോ. സെക്ര.), ഫാസില്‍ വി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

തുടര്‍ന്നു നടന്ന വിദ്യാഭ്യാസ പരിപാടിയില്‍ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം ക്ലാസെടുത്തു. ആപിസ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും മാസ്റ്റര്‍ ഫ്യൂഷന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Paramedical Laboratory owners federation,  KPLOF District conference conducted

Post a Comment