Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമം: കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതീരെ കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് പ്രതിഷേധ Kerala, News, Melparamb, Keezhur Jama'at conducted protest rally and public meeting
മേല്‍പറമ്പ്: (my.kasargodvartha.com 22.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതീരെ കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി കളനാട് ജംഗ്ഷനില്‍നിന്നും ആരംഭിച്ച റാലി പൊതുസമ്മേളനത്തോടെ മേല്‍പറമ്പില്‍ സമാപിച്ചു.



പ്രകടനത്തിന് കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രടറി കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ മൊയ്തീന്‍കുട്ടി ഹാജി, വൈസ് പ്രസിഡന്റുമാരായ കല്ലട്ര അബ്ദുല്‍ഖാദര്‍, അബ്ദുല്ല ഹുസൈന്‍, ഷാഫി കട്ടക്കാല്‍, ഓര്‍ഗനൈസിഗ് സെക്രട്ടറി കാപ്പില്‍ കെബിഎം ഷരീഫ്, യുഎഇ പ്രസിഡന്റ് എം എ മുഹമ്മദ്കുഞ്ഞി, സെക്രട്ടറിമാരായ എം എച്ച് മുഹമ്മദ്കുഞ്ഞി, നിസാര്‍ പാദൂര്‍, അന്‍വര്‍ കോളിയടുക്കം, അബ്ദുല്ല കളനാട് എന്നിവര്‍ നേതൃത്വം നല്‍കി.



മേല്‍പറമ്പില്‍ നടന്ന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കല്ലട്ര അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ഹക്കീം കുന്നില്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എസ് എം ബഷീര്‍, രാജന്‍ പെരുമ്പള, അമ്പുഞ്ഞി തലക്ലായി എന്നിവര്‍ സംസാരിച്ചു. കല്ലട്ര മാഹിന്‍ സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Melparamb, Keezhur Jama'at  conducted protest rally and public meeting

Post a Comment