Join Whatsapp Group. Join now!

കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച സമാപിച്ചു

ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ മൂന്ന് ദിവസമായി നടന്നു News, Kerala, Religion, Kanniyath Usthadh Aandu Nercha concluded
ബദിയടുക്ക: (my.kasargodvartha.com 02.12.2019) ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ മൂന്ന് ദിവസമായി നടന്നു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അനുഗ്രഹ പ്രസംഗം നടത്തി. ഹാഫിസ് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തി. ഫസ്ലുറഹ്മാന്‍ ദാരിമി കുമ്പടാജെ സ്വാഗതവും ബദ്‌റുദ്ധീന്‍ താസിം നന്ദിയും നിര്‍വഹിച്ചു.

ഖലീല്‍ ഹുദവി അല്‍ മാലികി സംസാരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെകെ മാഹിന്‍ മുസ്ല്യാര്‍, മുന്‍ മന്ത്രി സിടി അഹമ്മദലി, അഷ്‌റഫ് പള്ളിക്കണ്ടം, അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, എം എസ് മൊയ്തീന്‍, കോട്ട അബ്ദുല്‍ റഹിമാന്‍ ഹാജി, മാഹിന്‍ കേളോട്ട്, സുബൈര്‍ ദാരിമി, അബ്ദുസ്സലാം ദാരിമി, ഇബ്രാഹിം ഫൈസി പള്ളങ്കോട്, അന്‍വര്‍ ഓസോണ്‍, സി എ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ഞായറാഴ്ച ഉച്ചക്ക് ശേഷം നടന്ന മൗലീദ് മജ്‌ലിസിന് അബ്ദുല്‍ ഖാദിര്‍ മദനി കളനാട് നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന പ്രവാസി സംഗമം ചെര്‍ക്കളം അഹ്മദ് മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു. എംഎസ് മൊയ്തു ഗോളിയടുക്ക അധ്യക്ഷത നിര്‍വഹിച്ചു. നാസ്വിറുദ്ധീന്‍ ബദ്രി ബാപ്പാലിപ്പൊനം പ്രാര്‍ത്ഥന നിര്‍വഹിച്ചു. ശരീഫ് പള്ളത്തടുക്ക സ്വാഗതവും റസാഖ് കെടഞ്ചി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Religion, Kanniyath Usthadh Aandu Nercha concluded

Post a Comment