കാസര്‍കോട്: (my.kasargodvartha.com 15.12.2019) ജെസിഐ കാസര്‍കോടിന്റെ 2020 വര്‍ഷത്തെ പ്രസിഡണ്ടായി സി കെ അജിത്ത് കുമാറും സെക്രട്ടറിയായി റംസാദ് അബ്ദുല്ലയും മറ്റു ഭാരവാഹികളും സ്ഥാനമേറ്റടുത്ത സ്ഥാനാരോഹണ ചടങ്ങ് കലാകരന്മാരുടെ സംഗമമായി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമാ ടെലിവിഷന്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി.
ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജെസിഐ സോണ്‍ പ്രസിഡണ്ട് വി പി നിതീഷ് ഗസ്റ്റ് ഓഫ് ഓണറായി. സിനിമാ താരം നിഹാരിക എസ് മോഹന്‍ വിശിഷ്ഠാതിഥിയായിരുന്നു. മുന്‍ മേഖലാ പ്രസിഡണ്ട് ടി എം അബ്ദുല്‍ മെഹ്‌റൂഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹരിവിശ്വജിത്ത്, കെ വി അഭിലാഷ്, കെ നാഗേഷ്, എ എ ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
കെ ബി അബ്ദുല്‍ മജീദ് സ്വാഗതവും റംസാദ് അബ്ദുല്ല നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് ജെസിഐയുടെ വിദ്യാഭ്യാസ പുരസ്‌കാരം അധ്യാപക അവാര്‍ഡ് ജേതാവ് സത്യന്‍ മാഷിനും സ്ത്രീ ശാക്തീകരണ പുരസ്‌കാരം ബുള്ളറ്റ് റൈഡറും മോട്ടിവേഷണല്‍ പ്രഭാഷകയുമായ പി എന്‍ സൗമ്യക്കും, ബിസിനസ് അവാര്‍ഡുകള്‍ റോഷി ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ഹരിതാ പുരുഷോത്തമന്‍, ടോട്ടോ മാള്‍ മാനേജിംഗ് ഡയറക്ടര്‍ എ കെ അബ്ദുല്‍ ലത്വീഫ് എന്നിവര്‍ക്കും സമ്മാനിച്ചു.
ബുള്ളറ്റിന്‍ പ്രകാശനവും ഇംപാക്ട് 2020 ലോഗോ പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു. ഡിസ്ട്രിക് 14 സിംഗേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന കലാസന്ധ്യ പരിപാടിക്ക് മികവേകി.
Keywords: Kerala, News, JCI Kasargod installation ceremony held