കാസര്‍കോട്: (www.kasargodvartha.com 12.12.2019) ചട്ടഞ്ചാലില്‍ ശനിയാഴ്ച നടത്താനിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക പ്രചരണ സമ്മേളനം മാറ്റിവച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശനിയാഴ്ച കോഴിക്കോട് പ്രതിഷേധ സമ്മേളനം നടത്തുന്നതിലാണ് സമ്മേളനം മാറ്റിയത്.
ബുധനാഴ്ച ചേര്‍ന്ന അടിയന്തിര ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലാണ് മാറ്റിവെക്കാന്‍ തീരുമാനമുണ്ടായത്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സൗകര്യം കണക്കിലെടുത്ത് പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, വര്‍ക്കിങ് ചെയര്‍മാന്‍ ടി പി അലി, ജമാലുദീന്‍, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Religion, Jamiyyathul Muallimeen Dist conference postponed, Citizenship Amendment Bill.