Join Whatsapp Group. Join now!

ഹൊന്നമൂലയിലെ സ്വതന്ത്രന്റെ വിജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനുള്ള താക്കീത്: ഐഎന്‍എല്‍

നഗരസഭ 21ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി മൊയ്തുവിന്റെ വിജയം വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ Kerala, News, Kasaragod, LDF, INL statement on by Election result
കാസര്‍കോട്: (my.kasargodvartha.com 18.12.2019) നഗരസഭ 21ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി മൊയ്തുവിന്റെ വിജയം വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനുള്ള താക്കീതാണെന്ന് ഐഎന്‍എല്‍ മുനിസിപ്പല്‍ കമ്മിറ്റി വിലയിരുത്തി.

വികസന മുരടിപ്പും സ്വജനപാതവും അഴിമതിയുംകൊണ്ട് ഭരണ, പ്രതിപക്ഷം പരസ്പരം ഒത്തുകളിച്ചു ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവര്‍ അഴിമതിക്ക് നേതൃത്വം നല്‍കിയപ്പോള്‍ പ്രതിപക്ഷം മൗനം പൂണ്ട് നിന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വികസനത്തിന് പുതിയ പ്രക്രിയകള്‍ തേടി നഗരം മിനുക്കുമ്പോള്‍ കാസര്‍കോട് നഗരസഭ അഴിമതി വിഹിതം വീതം വെക്കാനുള്ള പ്രക്രിയകള്‍ തേടുകയാണ് ചെയ്തത്. ഈ വിജയം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സ്വതന്ത്രനോടൊപ്പം നിന്ന് വികസന മുരടിപ്പിനെതിരെ പ്രവര്‍ത്തിച്ച ഹൊന്നമൂല ഐഎന്‍എല്‍ പ്രവര്‍ത്തകരെയും സ്ഥാനാര്‍ഥി മൊയ്തുവിനെയും മുനിസിപ്പല്‍ കമ്മിറ്റി അഭിനന്ദിച്ചു.

ഇബ്രാഹിം ചാല അധ്യക്ഷത വഹിച്ചു. കുഞ്ഞാമു നെല്ലിക്കുന്ന്, അഷ്റഫ് തുരുത്തി, ഉമൈര്‍ തളങ്കര, സിദ്ദീഖ് ബാങ്കോട്, ഹനീഫ് കൊട്ടിഗ തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ദീഖ് ചേരങ്കൈ സ്വാഗതവും ഹനീഫ് ഗഫൂര്‍ തെരുവത്ത് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, LDF, INL statement on by Election result

Post a Comment