Join Whatsapp Group. Join now!

ദേശീയ പൗരത്വ ഭേദഗതി നിയമം: ഐഎന്‍എല്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, മംഗലാപുരത്തെയും ജാമിഅ മില്ലിയയിലെയും Kerala, News, Udma, Bekal junction, Mangalore, Police, INL held a protest march
ഉദുമ: (my.kasargodvartha.com 21.12.2019) ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, മംഗലാപുരത്തെയും ജാമിഅ മില്ലിയയിലെയും പോലീസ് തേര്‍വാഴ്ചയിലും പ്രതിഷേധിച്ച് ഐഎന്‍എല്‍ ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. ബേക്കല്‍ ജംഗ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് പൂച്ചക്കാട് ടൗണില്‍ പൊതുയോഗത്തോടുകൂടി സമാപിച്ചു.

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമീര്‍ കോടി സ്വാഗതവും ടി എം ലത്തീഫ് തെക്കുപുറം നന്ദിയും പറഞ്ഞു.

സുബൈര്‍ പടുപ്പ്, റഹീം ബെണ്ടിച്ചാല്‍, എം എ കുഞ്ഞബ്ദുല്ല, സാലിം ബേക്കല്‍, ഹനീഫ് പി എച്ച്, മുഹമ്മദ്കുഞ്ഞി ദേളി, ഇബ്രാഹിം പള്ളിപ്പുഴ, മൗവ്വല്‍ കുഞ്ഞബ്ദുല്ല, ഷാഫി കട്ടക്കാല്‍, എം എ മജീദ്, റഹീം ഹാജി കരിവേടകം, ഫൈസല്‍ കുന്നില്‍, ആശിഫ് ഹദ്ദാദ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Udma, Bekal junction, Mangalore, Police, INL held a protest march

Post a Comment