Join Whatsapp Group. Join now!

കോണ്‍ഗ്രസ് നേതാവ് പി കെ രാജന്‍ നിര്യാതനായി

കോണ്‍ഗ്രസ് നേതാവും ശ്രീസദന്‍ ആയുര്‍വേദ ഔഷധശാല ഉടമയുമായ പി കെ രാജന്‍ (84) നിര്യാതനായി. Kerala, News, Obituary, Kasaragod, District co-op Bank, Kannur, Congress leader PK Rajan passed away
കാസര്‍കോട്: (my.kasargodvartha.com 17.12.2019) കോണ്‍ഗ്രസ് നേതാവും ശ്രീസദന്‍ ആയുര്‍വേദ ഔഷധശാല ഉടമയുമായ പി കെ രാജന്‍ (84) നിര്യാതനായി. ദീര്‍ഘകാലം ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു.

ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ മേലത്ത് നാരായണന്‍ നമ്പ്യാര്‍, കോടോത്ത് ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കൊപ്പം സജീവ പങ്ക് വഹിച്ചു. ഐ രാമറൈ, കെ പി കുഞ്ഞിക്കണ്ണന്‍, പി ഗംഗാധരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ കോണ്‍ഗ്രസ് ഭാരവാഹിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ലയിലെ സഹകരണ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. കാര്‍ഷിക വികസന ബാങ്ക്, അര്‍ബന്‍ ബാങ്ക്, കോഓപറേറ്റീവ് പ്രസ്, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ഭരണസാരഥ്യം വഹിച്ചിരുന്നു. നെല്ലിക്കുന്ന് സുബ്രഹ്മണ്യം ക്ഷേത്രം പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശ്യാമള. മക്കള്‍: ശൈലേഷ് (ശ്രീസദന്‍), ഷഹിജ, ഷറീഷ് (ദുബൈ). മരുമക്കള്‍: സര്‍ഷീദ് (കണ്ണൂര്‍), രേഷ്മ (കണ്ണൂര്‍), സീമ (മംഗളൂരു). സഹോദരങ്ങള്‍: രാഘവന്‍, പവിത്രന്‍, രാധ, ശാന്ത, പത്മ ഗൗരി.

മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ ബട്ടംപാറയിലെ വീട്ടില്‍നിന്നും കണ്ണൂര്‍ താഴെചൊവ്വയിലുള്ള തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Kasaragod, District co-op Bank, Kannur, Congress leader PK Rajan passed away

Post a Comment