Join Whatsapp Group. Join now!

തടയണ നിര്‍മാണവും തോട് ശുചീകരണവും നടത്തി

വേനലിലെ ജല ലഭ്യതക്കായി പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഹിദായത്ത് നഗര്‍ ദാറുല്‍ ഹിദായ Kerala, News, Kasaragod, Vidyanagar, Check dam construction and cleaning of stream was done
വിദ്യാനഗര്‍: (my.kasargodvartha.com 08.12.2019) വേനലിലെ ജല ലഭ്യതക്കായി പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഹിദായത്ത് നഗര്‍ ദാറുല്‍ ഹിദായ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മാണവും തോട് ശുചീകരണവും നടത്തി.

വര്‍ഷങ്ങളായി നാട്ടുകാര്‍ മുന്നിട്ടിറങ്ങി ചെയ്തിരുന്ന പ്രവൃത്തി ജനകീയമാക്കി ഭാവി തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാനാണ് ഇത്തവണ സംഘടന ഇതിനായി മുന്നിട്ടിറങ്ങിയത്. നാട്ടിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും ഇതില്‍ പങ്കാളികളായിരുന്നു.

അണക്കെട്ടില്‍ വെള്ളം നിറയുന്നതിനനുസരിച്ച് കുട്ടികളെ പങ്കെടുപ്പിച്ച് ജലോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദാറുല്‍ ഹിദായ.

ട്രസ്റ്റ് ചെയര്‍മാന്‍ പി എ ഖാദര്‍ ഹാജിയുടെ നേതൃത്വത്തില്‍ ഭാരവാഹികളായ മുഹമ്മദലി ബി, ഷാജഹാന്‍, മജീദ്, സലീം എന്നിവര്‍ പ്രവൃത്തിക്ക് നേതൃത്വം നല്‍കി. പി എ മാമു ഹാജി , എം കെ അബ്ദുര്‍ റഹ്മാന്‍, ഹമീദ് വാഴവളപ്പ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് തടയണ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അഷ്റഫ്, മഹ്മൂദ്, ഫയാസ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Vidyanagar, Check dam construction and cleaning of stream was done

Post a Comment