Join Whatsapp Group. Join now!

ബിഎസ്എന്‍എല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് യുവജന കൂട്ടായ്മ നടത്തി

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ സംരക്ഷിക്കുക, സ്വകാര്യ ടെലികോം കമ്പനികളുടെ Kerala, News, Kasaragod, BSNL, AIYF, CPI, Central government, AIYF conducted youth gathering
കാസര്‍കോട്: (my.kasargodvartha.com 13.12.2019) പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ സംരക്ഷിക്കുക, സ്വകാര്യ ടെലികോം കമ്പനികളുടെ വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിക്കുക, നിരക്ക് വര്‍ധിപ്പിച്ച കമ്പനികളെ ബഹിഷ്‌കരിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കോര്‍പറേറ്റുകള്‍ക്കു വഴങ്ങി രാജ്യം വാഴുന്ന ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി ഗവണ്‍മെന്റ് ബിഎസ്എന്‍എല്ലിനെ തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, സംസ്ഥാന കമ്മിറ്റി അംഗം എം ശ്രീജിത്ത്, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഹരിദാസ് പെരുമ്പള എന്നിവര്‍ സംസാരിച്ചു. അജിത്ത് എം സി, സനോജ് കാടകം, പ്രകാശന്‍ പള്ളിക്കാപ്പില്‍, സുനില്‍കുമാര്‍, ഹരീഷ് കെ ആര്‍, രാകേഷ് രാവണീശ്വരം എന്നിവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, BSNL, AIYF, CPI, Central government, AIYF conducted youth gathering

Post a Comment