Join Whatsapp Group. Join now!

പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലും അഴിമതി തടയുന്നതിലും മോദി സര്‍ക്കാര്‍ ഭരണം മാതൃകാപരം: അഡ്വ. കെ ശ്രീകാന്ത്

പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിലും അഴിമതി തടയുന്നതിലും മോദി സര്‍ക്കാര്‍ Kerala, News, Kumbla, Jan aushadhI Medical, BJP, Adv. K. Sreekanth about Modi Government
കുമ്പള: (my.kasargodvartha.com 08.12.2019) പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിലും അഴിമതി തടയുന്നതിലും മോദി സര്‍ക്കാര്‍ ഭരണം മാതൃകാപരമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. കുമ്പള ജന്‍ ഔഷധി മെഡിക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങളുടെ മെച്ചപ്പെട്ട ചികിത്സയ്ക്കുവേണ്ടി നിരവധി ആധുനിക സൗകര്യങ്ങളോടുകൂടിയ പുത്തന്‍ ചികിത്സാരീതികള്‍ അടങ്ങുന്ന പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ വിലയില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുക എന്ന ആശയമാണ് മോദി സര്‍ക്കാര്‍ ആരോഗ്യരംഗത്ത് മുന്നില്‍ കാണുന്നതെന്നും ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി തുടങ്ങിയ പദ്ധതികള്‍ അതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര ഭട്ട്, പഞ്ചായത്ത് അംഗങ്ങളായ രമേഷ് ഭട്ട്, സുധാകര കാമത്ത്, സാമൂഹ്യപ്രവര്‍ത്തകരായ കെ ശങ്കര ആള്‍വ തുടങ്ങിയവര്‍ പങ്കെടുത്തു. ജന്‍ ഔഷധി ഉടമ ഗോപാലകൃഷ്ണ കംബെക്കോട് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kumbla, Jan aushadhI Medical, BJP, Adv. K. Sreekanth about Modi Government

Post a Comment