Join Whatsapp Group. Join now!

മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കൗണ്‍സില്‍ സംഗമം സംഘടിപ്പിച്ചു

മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 'നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയത്തില്‍ കൗണ്‍സില്‍ സംഗമം സംഘടിപ്പിച്ചു. Kerala, News, Kasaragod, Muliyar Panchayath, Youth league, Kozhikode, Youth league council meet conducted
മുളിയാര്‍: (my.kasargodvartha.com 27.11.2019) മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 'നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയത്തില്‍ കൗണ്‍സില്‍ സംഗമം സംഘടിപ്പിച്ചു. ബോവിക്കാനം നുസ്രത്ത് നഗറില്‍ മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല സംഗമം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യത്തിനും മാനവികതക്കും കരുത്ത് പകര്‍ന്ന് നന്മയുടെ രാഷ്ട്രീയത്തില്‍ യുവാക്കളെ വഴി നടത്തിയ മുസ്ലിം യൂത്ത് ലീഗ് മാതൃകാ യുവജന പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ കാലത്തെ വെല്ലുവിളികളെ അതിജയിക്കാനുള്ള വഴി ഇതു മാത്രമാണ്. ഏകാധിപത്യവും ഫാസിസവും കമ്യൂണിസവും ന്യൂനപക്ഷത്തിന് ഒരിക്കലും ആശ്വാസകരമല്ലാത്ത പ്രത്യയശാസ്ത്രമാണെന്നും ടി ഇ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ഷഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എസ് മുഹമ്മദ്കുഞ്ഞി പതാക ഉയര്‍ത്തി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ് വി കുഞ്ഞഹമ്മദ് ക്ലാസെടുത്തു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈറ്റ്ഗാര്‍ഡ് ടീമിനുള്ള ദുരിത സേവന മെഷിനറി കിറ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ ക്യാപ്റ്റന്‍ എം എ അഷ്‌റഫിന് കൈമാറി.

കെ ബി മുഹമ്മദ്കുഞ്ഞി, എസ് എം മുഹമ്മദ്കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി എം അബൂബക്കര്‍, മന്‍സൂര്‍ മല്ലത്ത്, എം എസ് ഷുക്കൂര്‍, ശരീഫ് കൊടവഞ്ചി, ഹാരിസ് തൊട്ടി, റൗഫ് ബാവിക്കര, ബി എം അഷ്‌റഫ്, ബാതിഷ പൊവ്വല്‍, അബ്ബാസ് കൊളച്ചപ്പ്, അബ്ദുല്‍ഖാദര്‍ കുന്നില്‍, ഹംസ ചോയിസ്, അബൂബക്കര്‍ ചാപ്പ, ഖാദര്‍ ആലൂര്‍, അഷ്‌റഫ് ബോവിക്കാനം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ മുസ്ല്യാര്‍ നഗര്‍ സ്വാഗതം പറഞ്ഞു.

മുക്രി അബ്ദുല്‍ഖാദര്‍ ഹാജി, ബി കെ ഹംസ, സി എം ആര്‍ റാഷിദ്, ബി എം ഹാരിസ്, അഹമ്മദ് മൂലയില്‍, മുഹമ്മദ് മാര്‍ക്ക്, ശരീഫ് പന്നടുക്കം, മൊയ്തീന്‍കുഞ്ഞി ചാപ്പ, അഹമ്മദ് കുണിയേരി, ഹമീദ് മുക്രി,

ഹമീദ് ബാവിക്കര, മുഹമ്മദ്കുഞ്ഞി ബാവിക്കര, എം ബി ഷാനവാസ് പള്ളിക്കര, നിസാര്‍, നസീര്‍ മൂലടുക്കം, കബീര്‍ ബാവിക്കര, കുഞ്ഞി മല്ലം, റംഷീദ് ബാലനടുക്കം, അഷ്ഫാദ് ബോവിക്കാനം എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Muliyar Panchayath, Youth league, Kozhikode, Youth league council meet conducted

Post a Comment