Join Whatsapp Group. Join now!

ലോക പ്രമേഹ ദിനം ആചരിച്ചു

ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ലോക പ്രമേഹ ദിനം ആചരിച്ചു. വിവിധ ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ Kerala, News, Kasaragod, Diabetes Day, Bekal Madikkai, Seminar, Workshop, World Diabetes Day observed
കാസര്‍കോട്: (my.kasargodvartha.com 14.11.2019) ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ലോക പ്രമേഹ ദിനം ആചരിച്ചു. വിവിധ ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്, രക്തപരിശോധനാ ക്യാമ്പ്, സെമിനാര്‍, രോഗ നിര്‍ണയ ക്യാമ്പ്, ബോധവത്കരണ റാലി തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.


ജില്ലാ മെഡിക്കല്‍ ഓഫിസ് റാലിയും പൊതുസമ്മേളനവും നടത്തി

കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം) നേതൃത്വത്തില്‍ ലോക പ്രമേഹ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മുത്തുക്കുടകള്‍, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആനന്ദാശ്രമത്തില്‍നിന്നും മാവുങ്കാല്‍ വ്യാപാരഭവനിലേക്ക് റാലി സംഘടിപ്പിച്ചു.

തുടര്‍ന്ന് പൊതുസമ്മേളനം നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ഷാന്റി കെ കെ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ഗോപാലന്‍, പത്മനാഭന്‍, ഗീതാ ബാബുരാജ്, മോഹനന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ അരുണ്‍ലാല്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റീജ സുരേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് ജീവിതശൈലിയും പ്രമേഹവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ആനന്ദാശ്രമം പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ യമുനാ സുകുമാറിന്റെ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ്, നേത്ര പരിശോധന, ബോധവത്കരണ മാജിക് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു.



ചന്ദ്രഗിരി ലയണ്‍സ് ക്ലബ് സൗജന്യ രക്ത പരിശോധനാ ക്യാമ്പ് നടത്തി

കാസര്‍കോട്: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ് സൗജന്യ രക്തപരിശോധനാ ക്യാമ്പ് നടത്തി. കാസര്‍കോട് കോടതി സമുച്ചയത്തില്‍ നടന്ന പരിപാടി കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ എ സി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ലൈഫ് സ്‌റ്റൈലില്‍ വന്ന മാറ്റങ്ങളും വ്യായാമത്തിന്റെ അപര്യാപ്തതയുമാണ് പ്രമേഹ രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ക്ലബ് പ്രസിഡണ്ട് സി എല്‍ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ഖാദര്‍ തെക്കില്‍, ഐ പി പി ജലീല്‍ മുഹമ്മദ്, മഹ്മൂദ് ഇബ്രാഹിം എരിയാല്‍, റയീസ് മുഹമ്മദ്, ശിഹാബ് തോരവളപ്പില്‍, അഷ്‌റഫ് ഐവ, ഷംസീര്‍ റസൂല്‍ എന്നിവര്‍ സംസാരിച്ചു.


അതിഞ്ഞാല്‍ തെക്കേപ്പുറത്ത് പ്രമേഹ ദിനത്തില്‍ വിവിധ പരിപാടികള്‍

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബും മന്‍സൂര്‍ നഴ്‌സിംഗ് സ്‌കൂളും സംയുക്തമായി ലോക പ്രമേഹ ദിനാചരണ പരിപാടിയുടെ ഭാഗമായി പ്രമേഹ ബോധവത്കരണ റാലി, എക്‌സിബിഷന്‍, ബോധവത്കരണ ക്ലാസ്, ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

കോട്ടച്ചേരിയില്‍നിന്നും ആരംഭിച്ച പ്രമേഹ ബോധവത്കരണ റാലി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ഓഫീസിനു മുന്നില്‍ സമാപിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഹമീദ് ചേരക്കാടത്തിന്റെ അധ്യക്ഷതയില്‍ അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം വി രാഘവന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പി എച്ച് സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ സ്വാഗതം പറഞ്ഞു.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് അന്‍വര്‍ ഹസ്സന്‍ ആരോഗ്യ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസിന് അജാനൂര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ അഹമ്മദ് ബഷീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേശന്‍ കെ എം എന്നിവര്‍ നേതൃത്വം നല്‍കി.

ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍പേഴ്‌സണ്‍ എം ബി ഹനീഫ്, സീനിയര്‍ സിറ്റിസണ്‍ പടിഞ്ഞാറേക്കര ഭാരവാഹി അരവിന്ദാക്ഷന്‍ നായര്‍, ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, സെക്രട്ടറി ഹാറൂണ്‍ ചിത്താരി, അഷ്‌റഫ് കൊളവയല്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സിറ്റിസണ്‍ പടിഞ്ഞാറേക്കര യൂണിറ്റ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.




മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സെമിനാറും ശില്‍പശാലയും രോഗ നിര്‍ണയ ക്യാമ്പും നടത്തി

കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 'കുടുംബത്തെ പ്രമേഹത്തില്‍ നിന്നും സംരക്ഷിക്കൂ' എന്ന സന്ദേശവുമായി ബോധവത്കരണ സെമിനാറും ശില്‍പശാലയും ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

മടിക്കൈ കോട്ടപ്പാറയില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബിജി ബാബു അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ ശ്രീകുമാര്‍ ക്ലാസെടുത്തു. എ ഒ ബിന്ദു, എ വേലായുധന്‍, സി.വി. തമ്പാന്‍, വി വി സന്ധ്യ, പി മനോജ്കുമാര്‍, കെ ശൈലജ, കെ വി ഇന്ദിര, പി ഗിരിജ എന്നിവര്‍ സംസാരിച്ചു.


മുള്ളേരിയയില്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളേരിയ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ് മുള്ളേരിയ കുടുംബ ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് മുള്ളേരിയ ടൗണില്‍ പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, ലയണ്‍സ് ക്ലബ് ഭാരവാഹികളായ എം മോഹനന്‍, ടി ശ്രീധരന്‍ നായര്‍, വിനോദ് മേലത്ത്, ഡോ. ജനാര്‍ദനന്‍, കെ ജെ വിനോ, കൃഷ്ണന്‍ കോളിക്കാല്‍, ഇഖ്ബാല്‍ കിന്നിങ്കാര്‍, മൃദുല ബിജു, സിന്ധു വിനോ, ശോഭ മാധവന്‍, പ്രജിത വിനോദ് എന്നിവര്‍ സംസാരിച്ചു.

ആരോഗ്യവകുപ്പ് ജീവനക്കാരായ ആയിഷത്ത് മൈമൂന, സി എം ദീപു, കെ പി മൈമൂന, ശാരദ, ജയശ്രീ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മുന്നൂറോളം പേരുടെ രക്തപരിശോധന നടത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Diabetes Day, Bekal Madikkai, Seminar, Workshop, World Diabetes Day observed

Post a Comment