Join Whatsapp Group. Join now!

സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍ കാസര്‍കോടിന്റെ അഭിമാനമായി മാറിയ സ്‌നേഹ ജില്ലാ കലോത്സവ നഗരിയിലും സജീവം

സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍ കാസര്‍കോടിന്റെ അഭിമാനമായി മാറിയ സ്‌നേഹ ജില്ലാ കലോത്സവ നഗരിയിലും സജീവം. ഇരിയണ്ണി Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍ കാസര്‍കോടിന്റെ അഭിമാനമായി മാറിയ സ്‌നേഹ ജില്ലാ കലോത്സവ നഗരിയിലും സജീവം. ഇരിയണ്ണി ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ. മരപ്പണിക്കാരനായ പിതാവ് ശശിധരന്റെ ഉളിവൈഭവം പകര്‍ന്നുകിട്ടിയാണ് സ്‌നേഹ സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ എ ഗ്രേഡ് നേടി കാസര്‍കോടിന് അഭിമാനമായത്. തത്സമയ നിര്‍മാണത്തില്‍ തൊട്ടില്‍, ചര്‍ക്ക എന്നിവയുണ്ടാക്കിയാണ് സ്‌നേഹ കഴിവ് തെളിയിച്ചത്. സംസ്ഥാന തലത്തില്‍ ഏക പെണ്‍ മത്സരാര്‍ത്ഥിയായിരുന്നു സ്‌നേഹ.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴും സ്‌നേഹ സംസ്ഥാനതല പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുത്തിരുന്നു. അന്ന് എ ഗ്രേഡും മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്. മൂന്നു മണിക്കൂറിനുള്ളിലാണ് സ്‌നേഹ മരത്തില്‍ വിസ്മയം തീര്‍ത്തത്. ഏഴു വര്‍ഷമായി ഡാന്‍സ് പരിശീലനം നടത്തുന്ന സ്‌നേഹ ഇരിയണ്ണി സ്‌കൂളിനു വേണ്ടി ഗ്രൂപ്പ് ഡാന്‍സിലും പങ്കെടുക്കുന്നുണ്ട്. ആദൂര്‍ സ്റ്റേഷനിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് കൂടിയാണ് സ്‌നേഹ. ചേച്ചി ശ്വേത ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. സഹോദരി എന്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉളിയില്‍ വിസ്മയം തീര്‍ക്കുന്ന സ്‌നേഹ നിരവധി ഉപകരണങ്ങള്‍ വീട്ടില്‍ നിര്‍മിച്ചിട്ടുണ്ട്. പിതാവിനെ ജോലിയിലും സഹായിക്കുന്നു. സ്‌നേഹയുടെ തൊട്ടിലും ചര്‍ക്കയും കലോത്സവനഗരത്തില്‍ ഒരുക്കിയിട്ടുളള പുരാവസ്തു പ്രദര്‍ശനത്തിലും വെച്ചിട്ടുണ്ട്. സോഫ, ബെഞ്ച്, ടീപോയ് എന്നിവ നിഷ്പ്രയാസം സ്‌നേഹ ഉണ്ടാക്കുന്നുണ്ട്. എസ് എഫ് ഐ കാറഡുക്ക ഏരിയ കമ്മിറ്റി അംഗവും, ബാലസംഘം ഇരിയണ്ണി വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡണ്ടും കൂടിയാണ് ഈ മിടുക്കി. ഇരിയണ്ണിയിലെ യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന കലാ- സാംസ്‌കാരിക പരിപാടികളിലെല്ലാം നിറസാന്നിധ്യമാണ് നാടിന് അഭിമാനമായ സ്‌നേഹ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment