Join Whatsapp Group. Join now!

'ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഗ്ലോബല്‍ കെ എം സി സി യുടെ പ്രവര്‍ത്തനം മാതൃകാപരം'

ചുരുങ്ങിയ കാലയളവിനുള്ളില്‍ വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബല്‍ കെ എം സി സിയുടെ കാരുണ്യ പ്രവര്‍ത്തനം Kerala, News, Kasaragod, Muslim league, Global KMCC, West Eleri Panchayath Muslim league convention conducted
കുന്നുംകൈ: (my.kasargodvartha.com 09.11.2019) ചുരുങ്ങിയ കാലയളവിനുള്ളില്‍ വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബല്‍ കെ എം സി സിയുടെ കാരുണ്യ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതും മാതൃകാപരവുമാണെന്ന് ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡണ്ട് വി കെ പി ഹമീദലി പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്‌ലിംലീഗ് കണ്‍വെന്‍ഷന്‍ പെരുമ്പട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജാതിയില്‍ അസൈനാര്‍ അധ്യക്ഷത വഹിച്ചു. ചികിത്സാ ധനസഹായമായി ഗ്ലോബല്‍ കെ എം സി സി സ്വരൂപിച്ച 2,35,000 രൂപ വി കെ പി ഹമീദലി ശാഖാ മുസ്‌ലിംലീഗ് പെരുമ്പട്ട ശാഖാ കമ്മിറ്റിക്കു കൈമാറി.

മുസ്‌ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി സി ഇസ്മായില്‍ ആമുഖ പ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് മണ്ഡലം സീനിയര്‍ വൈസ് പ്രസിഡണ്ട് പി കെ സി റഊഫ് ഹാജി മുഖ്യപ്രഭാഷണം നടത്തി.

മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറി ഉമ്മര്‍ മൗലവി, എ വി അബ്ദുല്‍ഖാദര്‍, ഗ്ലോബല്‍ കെ എം സി സി നേതാക്കളായ ആബിദ് അരിയങ്കല്‍, എം സി മുജീബ്, ഒ ടി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഗ്ലോബല്‍ കെ എം സി സി രക്ഷാധികാരി ഷംസുദ്ധീന്‍ പെരുമ്പട്ട സ്വാഗതവും പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി എ ദുല്‍കിഫ്ലി നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Muslim league, Global KMCC, West Eleri Panchayath Muslim league convention conducted

Post a Comment