Join Whatsapp Group. Join now!

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വനിതാ സംഗമം 12ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വനിതാ വിഭാഗമായ വനിതാ വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ Kerala, News
കാസര്‍കോട്: (www.kasargodvartha.com 08.11.2019) കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വനിതാ വിഭാഗമായ വനിതാ വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം-2019 നവംബര്‍ 12ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്തു നിന്നും ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വനിതാ സംഗമം-2019-സ്ത്രീ ശാക്തീകരണം വ്യാപാര മേഖലയില്‍ എന്ന ശീര്‍ഷകത്തോടെ തുടങ്ങും. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ദാസ് പരിപാടി ഉദ്ഘാടനം ചെയ്യും. മികച്ച വനിതാ സംരംഭകരെ കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് പരിപാടിയില്‍ ആദരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എ വി ഹരിഹരസുതന്‍, ഷെര്‍ലി സെബാസ്റ്റ്യന്‍, രേഖ മോഹന്‍ദാസ്, ശോഭാ ബാലകൃഷ്ണന്‍, ചന്ദ്രമണി ഗംഗാധരന്‍, എം ജയലക്ഷ്മി, റീത്ത പത്മരാജന്‍, ജെസി ബേബി, ലൗലി വര്‍ഗീസ്, ലീലാവതി, ബിന്‍സി ചാക്കോ, സുചിത്ര പിള്ള, കാര്‍ത്യായനി എന്നിവര്‍ സംബന്ധിച്ചു.

Kasaragod, News, Kerala, Press meet, Inauguration, Programme, Vanitha Sangamam 2019 on November 12

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Press meet, Inauguration, Programme, Vanitha Sangamam 2019 on November 12

Post a Comment