Join Whatsapp Group. Join now!

പാരമ്പര്യ മത്സ്യത്തൊഴിലാളിയെ ബേക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു

പാരമ്പര്യ മത്സ്യത്തൊഴിലാളിയെ ബേക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. ബേക്കല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ദാസന്‍ ചാമന്‍കടവനെയാണ് Kerala, News, Kasaragod, Bekal Govt. fisheries GHSS, Sea, Traditional fisherman felicitated
ഉദുമ: (my.kasargodvartha.com 21.11.2019) പാരമ്പര്യ മത്സ്യത്തൊഴിലാളിയെ ബേക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. ബേക്കല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ദാസന്‍ ചാമന്‍കടവനെയാണ് ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ മത്സ്യത്തൊഴിലാളി ദിനത്തില്‍ വീട്ടിലെത്തി ആദരിച്ചത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന 'വിദ്യാലയം പ്രതിഭയോടൊപ്പം' പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ സന്ദര്‍ശനം നടത്തിയത്.

പന്ത്രണ്ടാം വയസ്സില്‍ ഉപജീവനത്തിനായി മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച ദാസന്‍ കടലറിവുകളുടെ സൂക്ഷിപ്പുകാരനാണെന്ന് അദ്ദേഹവുമായുള്ള അഭിമുഖത്തില്‍ കുട്ടികള്‍ മനസ്സിലാക്കി. പഴയ കാലത്തെയും പുതിയ കാലത്തെയും മത്സ്യബന്ധന രീതികള്‍, ഓരോ സീസണിലെയും കടലിന്റെ ഭാവമാറ്റങ്ങള്‍, കാറ്റിന്റെ ഗതിനിര്‍ണയം, കടലിന്റെ കോള് തിരിച്ചറിയല്‍ തുടങ്ങി കടലിലെ വിശേഷങ്ങള്‍ അനുഭവസമ്പന്നനായ ദാസന്‍ വിവരിച്ചപ്പോള്‍ കുട്ടികള്‍ക്കത് പുതിയ അറിവായി.

ബാലന്‍ കളിയന്‍ വെളിച്ചപ്പാടന്‍, വാര്‍ഡ് മെമ്പര്‍ ശംഭു ബേക്കല്‍, മത്സ്യത്തൊഴിലാളികളായ സാജിദത്തന്‍, രമേശന്‍, അനീഷ്, മോഹനന്‍, ദിനേശന്‍, ബേബി, സരള, സുമ എന്നിവരും വിദ്യാര്‍ത്ഥികളോടൊപ്പം പരിപാടിയില്‍ സംബന്ധിച്ചു. അധ്യാപകരായ വേണു സി കെ, ജയപ്രകാശ് എ കെ, നിഷ പി, സീന കെ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Bekal Govt. fisheries GHSS, Sea, Traditional fisherman felicitated

Post a Comment