Join Whatsapp Group. Join now!

പള്ളിക്കര മഠം ശാഖാ മുസ്‌ലിംലീഗ് ഓഫീസിന് കുറ്റിയടിച്ചു

പള്ളിക്കര മഠം ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റിക്ക് നിര്‍മിക്കുന്ന മൂന്നുനില ഓഫീസ് കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം സൈനുല്‍ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നിര്‍വഹിച്ചു. Kerala, News, Pallikkare, Muslim league, The foundation stone laid for the pallikare madam branch muslim league office
പള്ളിക്കര: (my.kasargodvartha.com 27.11.2019) പള്ളിക്കര മഠം ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റിക്ക് നിര്‍മിക്കുന്ന മൂന്നുനില ഓഫീസ് കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം സൈനുല്‍ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നിര്‍വഹിച്ചു. പള്ളിക്കര ആഞ്ജനേയ തിയറ്ററിനു സമീപത്ത് ശാഖാ കമ്മിറ്റി വിലക്കെടുത്ത സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്.

ചടങ്ങില്‍ മഠത്തില്‍ ബദര്‍ ജമാഅത്ത് ഖത്തീബ് ഇബ്രാഹിം മദനി, ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഉദുമ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് കെ ഇ എ ബക്കര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കെ അബ്ദുല്ല ഹാജി, വൈസ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം പി ജാഫര്‍,

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം ടി പി കുഞ്ഞബ്ദുല്ല ഹാജി, യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് രാജേഷ് പള്ളിക്കര, പള്ളിക്കര പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ഹനീഫ് കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, കെ എം സി സി ഉദുമ മണ്ഡലം ട്രഷറര്‍ സി എ ബഷീര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഹാഷിം മീത്തല്‍, മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം ബി ഷാനവാസ്, ജനറല്‍ സെക്രട്ടറി നൗഷാദ്, വൈറ്റ് ഗാര്‍ഡ് ഉദുമ മണ്ഡലം ക്യാപ്റ്റന്‍ ആഷിക് റഹ്മാന്‍, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ മഠത്തില്‍, കണ്‍വീനര്‍ റസാഖ് മഠത്തില്‍, മഠം ശാഖാ മുസ്ലിംലീഗ് പ്രസിഡന്റ് ഷറഫുദ്ദീന്‍ മഠത്തില്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് മഠത്തില്‍, യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് മഠത്തില്‍, ജനറല്‍ സെക്രട്ടറി സിറാജ് മഠത്തില്‍, മെമ്പര്‍ മാധവ ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Pallikkare, Muslim league, The foundation stone laid for the pallikare madam branch muslim league office

Post a Comment