Join Whatsapp Group. Join now!

പട്‌ലയില്‍ ബണ്ണീസ് യൂണിറ്റ്

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ ആദ്യ ബണ്ണീസ് യൂണിറ്റ് പട്‌ല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് Kerala, News, Kasaragod, Patla GHSS, Scouts, Guides, The first bunnies unit of Kasaragod educational district is at GHSS Patla
പട്‌ല: (my.kasargodvartha.com 22.11.2019) കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ ആദ്യ ബണ്ണീസ് യൂണിറ്റ് പട്‌ല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ഏറ്റവും ചെറിയ യൂണിറ്റ് പ്രീ പ്രൈമറി വിഭാഗമാണ് ബണ്ണീസ് യൂണിറ്റ്.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സമീറ മുംതാസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെറിയ കുട്ടികളില്‍നിന്ന് തന്നെ സമൂഹത്തിലെ നല്ല പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുന്നത് ശ്ലാഘനീയ കാര്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് എച്ച് കെ അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം എ മജീദ്, ജില്ലാ ഗൈഡ്‌സ് കമീഷണര്‍ ഭാര്‍ഗവിക്കുട്ടി, ജില്ലാ ട്രെയിനിംഗ് കമീഷണര്‍ സാബു തോമസ്, എസ് എം ഡി സി ചെയര്‍മാന്‍ കെ എം സൈദ്, ജില്ലാ ജോയിന്റ് സെക്രട്ടറി അനിത എം നായര്‍, സ്റ്റാഫ് സെക്രട്ടറി പ്രദീപ്കുമാര്‍ യു എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് കമീഷണര്‍ പി ടി ഉഷ സ്വാഗതവും ബണ്ണീ ക്യാപ്റ്റന്‍ ശോഭ കെ നന്ദിയും പറഞ്ഞു.

സ്‌കൂളില്‍ രണ്ട് വീതം സ്‌കൗട്ട്‌സ്, ഗൈഡ്‌സ് യൂണിറ്റുകളും രണ്ട് കബ്‌സ് യൂണിറ്റുകളും ഒരു ബുള്‍ബുള്‍ യൂണിറ്റും നിലവിലുണ്ട്. ബണ്ണീസിന്റെ രണ്ടു യൂണിറ്റുകള്‍ കൂടി നിലവില്‍വന്നതോടെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലെ എല്ലാ വിഭാഗം യൂണിറ്റുമുള്ള ആദ്യത്തെ സ്‌കൂളായി പട്‌ല ജി എച്ച് എസ് എസ് മാറി.

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ആദ്യ ബണ്ണീസ് യൂണിറ്റ് തുടങ്ങിയ പട്‌ല ജി എച്ച് എസ് എസിനെയും പി ടി ഉഷ ടീച്ചറെയും അലിഫ് പട്‌ല (ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ഫോറം) അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Patla GHSS, Scouts, Guides, The first bunnies unit of Kasaragod educational district is at GHSS Patla

Post a Comment