Join Whatsapp Group. Join now!

അമ്പലത്തറ സ്‌നേഹാലയത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് വേള്‍ഡ് കാരുണ്യം അസോസിയേഷന്‍ കാസര്‍കോട്, മാംഗ്ലൂര്‍ കൂട്ടായ്മ അമ്പലത്തറ സ്‌നേഹാലയത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. Kerala, News, Kasaragod, kanhangad, Additional SP, Sneha sangamam conducted at Ambalathra Snehalaya
കാഞ്ഞങ്ങാട്: (my.kasargodvartha.com 18.11.2019) വോയ്‌സ് ഓഫ് വേള്‍ഡ് കാരുണ്യം അസോസിയേഷന്‍ കാസര്‍കോട്, മാംഗ്ലൂര്‍ കൂട്ടായ്മ അമ്പലത്തറ സ്‌നേഹാലയത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ജില്ലാ അഡീഷണല്‍ എസ് പി പി ബി പ്രശോഭ് ഉദ്ഘാടനം ചെയ്തു.

ഹനീഫ കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. ഡോ. വിദ്യാ ദാമോദരന്‍ മുഖ്യാതിഥിയായി. പുഷ്പ മങ്കട മുഖ്യപ്രഭാഷണം നടത്തി. സി ഐ സിബി തോമസ്, ഗോപാല്‍ ജി, എ ബി കുട്ട്യാനം, ഇരിട്ടി മുഹമ്മദ് , ആയിഷത്ത് റംസീന എന്നിവരെ ആദരിച്ചു.

ഖാലിദ് കാടംകുളം, അബ്ദുറഹ്മാന്‍ മാസ്തിക്കുണ്ട്, അഷ്‌റഫ് കുറ്റിക്കോല്‍, ഹനീഫ മാസ്തിക്കുണ്ട്, പി ദിവാകരന്‍, കെ കുഞ്ഞിക്കണ്ണന്‍, കൃഷ്ണകുമാര്‍, പ്രേമരാജ്, മുസ്തഫ, എ ദാമോദരന്‍, നൂര്‍ജഹാന്‍, രജനി, റഹീം, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബേഡകത്തെ കലാകാരന്മാര്‍ അവതരിപ്പിച്ച കരോക്കെ ഗാനമേളയും ബളാല്‍ ശിവനന്ദിനി കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

ജോബിന്‍ തോമസ് സ്വാഗതവും ഇസോദാസ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, kanhangad, Additional SP, Sneha sangamam conducted at Ambalathra Snehalaya

Post a Comment