കാസര്‍കോട്: (my.kasargodvartha.com 06.11.2019) മധൂര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ലഹരി മാഫിയയുടെ വിളയാട്ടമാണന്നും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ് ഡി പി ഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കാസര്‍കോട് മേഖലയില്‍ പിടിമുറുക്കിയിരിക്കുന്ന കഞ്ചാവ്, ചാരായ ലോബികള്‍ പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിനു തടസ്സം സൃഷ്ടിക്കുകയാണ്. ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ചാരായത്തിന്റെയും കഞ്ചാവിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വില്‍പന പൊടിപൊടിക്കുന്നു. മറ്റു ചില സ്ഥലങ്ങളില്‍ സമാന്തര ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
യുവാക്കളില്‍ കഞ്ചാവ് മാഫിയകള്‍ നടത്തുന്ന സാമൂഹിക തിന്മകള്‍ക്ക് ഇരയായതിന്റെ അനന്തര ഫലങ്ങളാണ് നഗരമധ്യത്തില്‍ യുവാവിനെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം സാമൂഹിക തിന്മകള്‍ തടഞ്ഞില്ലെങ്കില്‍ യുവാക്കളുടെ ഭാവി തന്നെ ഇല്ലാതാവും.
ഇത്തരം സംഘങ്ങളെ പ്രായോഗികമായി നേരിട്ടില്ലെങ്കില്‍ നാട്ടില്‍ അക്രമങ്ങളും കൊലകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണ് ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയായി സംഭവിക്കുന്നത്.
അധികാരികളും ജനസമൂഹവും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സക്കരിയ മുട്ടത്തോടി അധ്യക്ഷത വഹിച്ചു. ബിലാല്‍ ചൂരി, ഇസ്ഹാഖ് മധൂര്‍, സഹദ് ഉളിയത്തടുക്ക, മുഹമ്മദ് കരിമ്പളം എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kasaragod, Madhur panchayath, SDPI, murder, youth, SDPI demanded to take strong action to suppress the Cannabis Mafia