Join Whatsapp Group. Join now!

റവന്യൂ ജില്ലാ കലോത്സവം: കലവറ നിറയ്ക്കല്‍ ഘോഷയാത്ര നാടിന്റെ ഉത്സവമായി; പ്രചരണത്തിനായി വിവിധ ഇടങ്ങളില്‍ ഫ്‌ളാഷ് മോബും

കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നാടിന്റെ ഉത്സവമായി. രാവിലെ പത്തു മണിക്കു തന്നെ News, Kerala, Kalolsavam, revenue district kalolsavam; flash mob by students
ഇരിയണ്ണി: (my.kasargodvartha.com 12.11.2019) കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നാടിന്റെ ഉത്സവമായി. രാവിലെ പത്തു മണിക്കു തന്നെ മുളിയാറിന്റെല വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഭക്ഷ്യോത്പന്നങ്ങളുമായി കലോത്സവ നഗരിയായ ഇരിയണ്ണിയില്‍ എത്തിച്ചേര്‍ന്നിരുന്നു.


ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉത്പന്ന പിരിവ് നടത്തിയത്. ജിഎല്‍പി സ്‌കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നിരവധിയാളുകള്‍ അണിനിരന്നു. ജിവിഎച്ച്എസ്എസ് ഇരിയണ്ണി സ്‌കൂളില്‍ സംഘാടക സമിതി ഭാരവാഹികളും ഭക്ഷണ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റുവാങ്ങി.

കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇരിയണ്ണി സ്‌കൂളിലെ കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ഉച്ചക്ക് 12.30 മണിയോടെ പരിപാടി നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ അദ്യക്ഷത വഹിച്ചു. കെവി സജേഷ്, ശ്രീജ ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. പി വിനയകുമാര്‍ സ്വാഗതവും ലിജി ടീച്ചര്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kalolsavam, revenue district kalolsavam; flash mob by students

Post a Comment