Join Whatsapp Group. Join now!

ചെര്‍ക്കള-ജാല്‍സൂര്‍ റോഡ് ദേശീയപാതയാക്കി ഉയര്‍ത്തണമെന്ന് ആവശ്യം; നിവേദനം നല്‍കി

ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാത ദേശീയപാതയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ Kerala, News, Kasaragod, Human Rights Protection Mission, Request submitted to raise Cherkala-Jalsoor road as a National Highway
മുളിയാര്‍: (my.kasargodvartha.com 14.11.2019) ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാത ദേശീയപാതയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച് ആര്‍ പി എം) ജില്ലാ പ്രസിഡണ്ട് കെ ബി മുഹമ്മദ്കുഞ്ഞി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് നിവേദനം നല്‍കി.

നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കേരള, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് സുള്ള്യ, മടിക്കേരി വഴി ബംഗളൂരു റോഡിലേക്കാണ് എത്തിച്ചേരുന്നത്. കേരള അതിര്‍ത്തിയായ പഞ്ചിക്കല്ലിലേക്ക് 39.1 കിലോമീറ്ററാണ് ദൂരമുള്ളത്.

ചരിത്രപ്രധാന സ്ഥലങ്ങളിലേക്ക് പോകുന്ന സഞ്ചാരികള്‍ക്കും അയ്യപ്പഭക്തന്മാര്‍ക്കും ബേക്കല്‍ കോട്ട, മൈസൂര്‍, ബംഗളൂരു, മടിക്കേരി എന്നിവിട ങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കും ഏറെ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്ന റോഡാണിത്.

മതിയായ സൗകര്യമില്ലാത്ത ഈ റോഡ് റോഡ് ദേശീയപാതയാക്കി ഉയര്‍ത്തി വികസിപ്പിച്ചാല്‍ ഗതാഗത സൗകര്യം വര്‍ധിക്കുകയും വികസനത്തിന് നിദാനവുമാകുമെന്നും നിവേദനത്തില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Human Rights Protection Mission, Request submitted to raise Cherkala-Jalsoor road as a National Highway

Post a Comment