ഷാര്‍ജ: (my.kasargodvartha.com 02.11.2019) ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കെ എം അബ്ബാസിന്റെയും ഇബ്രാഹിം ചെര്‍ക്കളയുടെയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
കെ എം അബ്ബാസിന്റെ 'ബറഹയിലേക്കുള്ള ബസ്' എന്ന കഥാസമാഹാരം യു എ ഇ യിലെ മാധ്യമപ്രവര്‍ത്തകരാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ ഡോ. പി കെ പോക്കര്‍, കവി വീരാന്‍കുട്ടി, കെ കെ മൊയ്തീന്‍ കോയ, ജലീല്‍ പട്ടാമ്പി, എം സി എ നാസര്‍, പി പി ശശീന്ദ്രന്‍, എല്‍വിസ് ചുമ്മാര്‍, അരുണ്‍ രാഘവന്‍ സാദിഖ് കാവില്‍, ഷീല പോള്‍, പുന്നക്കന്‍ മുഹമ്മദലി, ഇസ്മായില്‍ മേലടി, സഫറുല്ല പാലപ്പെട്ടി, ഐശ്വര്യ പ്രിന്‍സ്, ഷിനോജ് ശംസുദ്ദീന്‍, ശ്രീരാജ് കൈമള്‍, പ്രമദ് ബി കുട്ടി എന്നിവര്‍ പങ്കെടുത്തു.
ആദ്യ വില്‍പന ഗ്രീന്‍ബുക്‌സ് ഡയറക്ടര്‍ സുഭാഷ്, ഷഫീഖ് അല്‍ മാനിയയ്ക്കു നല്‍കി നിര്‍വഹിച്ചു.
ഇബ്രാഹിം ചെര്‍ക്കളയുടെ പ്രവാസം, കാലം, ഓര്‍മ എന്ന പുസ്തകത്തിന്റെ പ്രകാശനം റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്നു. പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനുമായ ഡോ. പി കെ പോക്കര്‍ പ്രമുഖ നാടകകൃത്തും നാടക ഗവേഷകനുമായ ജോസ് കോയിവിളക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
കവി ജോബി റേച്ചല്‍ എബ്രഹാം പുസ്തക പരിചയം നടത്തി. സോണിയ ഷിനോയ് അധ്യക്ഷത വഹിച്ചു. സലീം അയ്യനത്ത്, സോണി വേളൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Gulf, News, Sharjah, Book fest, Journalists, UAE, Released the books of K M Abbas and Ibrahim Cherkala