കാഞ്ഞങ്ങാട്: (my.kasargodvartha.com 20.11.2019) സംസ്ഥാന കായികമേളയില്‍ ഡിസ്‌കസ് ത്രോ ഇനത്തില്‍ വെങ്കലമെഡല്‍ നേടി ജില്ലയുടെ അഭിമാനമായ ബല്ല ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വി നേഹയ്ക്ക് മാതൃവിദ്യാലയത്തില്‍ സ്വീകരണം നല്‍കി.
ചെമ്മട്ടംവയലില്‍നിന്നും ബാന്‍ഡ്‌വാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് നേഹയെ സ്വീകരിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി വി ഭാസ്‌കരന്‍ മാസ്റ്റര്‍ ഹാരമണിയിച്ചു.
സംസ്ഥാന കായികമേളയിലെ അധ്യാപകരുടെ വിഭാഗത്തിലെ നടത്ത മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ സ്‌കൂളിലെ കായികധ്യാപികയായ പി രേഷ്മയെ സീനിയര്‍ അസിസ്റ്റന്റ് വി ശുഭ ഹാരമണിയിച്ചും മുന്‍ കായിക അധ്യാപകനും നേഹയുടെ പരിശീലകനുമായ കെ കിഷോര്‍കുമാറിനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം രാധാകൃഷ്ണന്‍ പൊന്നാടയണിയിച്ചും സ്വീകരിച്ചു.
സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് അഡ്വ. പി വേണുഗോപാലന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ ലത, എസ് എം സി ചെയര്‍മാന്‍ എന്‍ ദിനേശന്‍, പിടിഎ വൈസ് പ്രസിഡണ്ട് വി മോഹനന്‍, സ്റ്റാഫ് സെക്രട്ടറി പ്രമോദ് ആറില്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Kanhangad, Balla East GHSS, Reception programme for Neha in her School