Join Whatsapp Group. Join now!

രക്ഷകര്‍ത്താക്കളുടെ 'മത്സരം' ഒഴിവാക്കണം: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി

സ്‌കൂള്‍ കലോത്സവങ്ങളുടെ തിളക്കം കെടുത്തും വിധം അണിയറക്കുപിന്നില്‍ ചില രക്ഷകര്‍ത്താക്കള്‍ നടത്തുന്ന 'മത്സരങ്ങള്‍' ഒഴിവാക്കണമെന്ന് രാജ് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) സ്‌കൂള്‍ കലോത്സവങ്ങളുടെ തിളക്കം കെടുത്തും വിധം അണിയറക്കുപിന്നില്‍ ചില രക്ഷകര്‍ത്താക്കള്‍ നടത്തുന്ന 'മത്സരങ്ങള്‍' ഒഴിവാക്കണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. 60-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളില്‍ അന്തര്‍ലീനമായ വാസനകളെ തൊട്ടുണര്‍ത്തുന്ന കലോത്സവം സൗഹൃദ മത്സരമായി കാണാന്‍ കഴിയണം. വിധികര്‍ത്താക്കള്‍ പ്രലോഭനങ്ങളില്‍ അടിമപ്പെടരുത്. വര്‍ഗ -വര്‍ണ്ണ വ്യത്യാസമില്ലാതെയുള്ള ജനകീയ കൂട്ടായ്മയാണ് കലോത്സവത്തിന്റ വിജയം. സ്‌കൂളിലേക്ക് കടന്നു വന്നപ്പോള്‍ ഒ.എന്‍.വി കുറുപ്പിന്റെ ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....മോഹം എന്നു തുടങ്ങുന്ന മനോഹരമായ കവിതയാണ് ഓര്‍മ്മയിലേക്ക് വരുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യാതിഥിയായിരുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉപഹാരം നല്‍കി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എ.പി ഉഷ, വിദ്യാഭ്യസ ഉപ ഡയറക്ടര്‍ കെ വി പുഷ്പ, ജനപ്രതിനിധികളായ കെ പ്രഭാകരന്‍, കെ സുരേന്ദ്രന്‍, ഹയര്‍സെക്കന്‍ഡറി ആര്‍.ഡി.ഡി പി.എന്‍.ശിവന്‍, ജോ.കണ്‍വീനര്‍ സജീവന്‍ മാടപ്പറമ്പത്ത്, ബി കെ നാരായണന്‍, പി ചെറിയോന്‍, സി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment