Join Whatsapp Group. Join now!

റബീഅ് ഫെസ്റ്റും സ്വലാത്ത് മജ്‌ലിസും നടത്തി

ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റിയും ഹദ്ദാദ് യു എ ഇ കമ്മിറ്റിയും ബുസ്താനുല്‍ ഉലൂം മദ്രസ കമ്മിറ്റിയും സംയുക്തമായി റബീഅ് ഫെസ്റ്റും സ്വലാത്ത് മജ്‌ലിസും നടത്തി. Kerala, News, Kasaragod, Kalanad, Haddad Juma-masjid comittee, UAE committee, Rabeeh fest and Swalath Majlis conducted
കളനാട്: (my.kasargodvartha.com 22.11.2019) ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റിയും ഹദ്ദാദ് യു എ ഇ കമ്മിറ്റിയും ബുസ്താനുല്‍ ഉലൂം മദ്രസ കമ്മിറ്റിയും സംയുക്തമായി റബീഅ് ഫെസ്റ്റും സ്വലാത്ത് മജ്‌ലിസും നടത്തി. കളനാട് ഹൈദ്രോസ് മുസ്‌ലിം ജമാഅത്ത് ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ കലാപരിപാടികളും ദഫ് പ്രദര്‍ശനവും നടന്നു. സ്വലാത്ത് മജ്‌ലിസിന് കോട്ടിക്കുളം ഖത്തീബ് അബ്ദുല്‍അസീസ് അഷ്‌റഫി പാണത്തൂര്‍ നേതൃത്വം നല്‍കി.

ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍, ബുസ്താനുല്‍ ഉലൂം മദ്രസ കമ്മിറ്റി ഭാരവാഹികള്‍, കളനാട് ഹൈദ്രോസ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Kalanad, Haddad Juma-masjid comittee, UAE committee, Rabeeh fest and Swalath Majlis conducted

Post a Comment