Join Whatsapp Group. Join now!

പി അവനീന്ദ്രനാഥ് സ്മാരക പൊതു വായനശാലയും ഗ്രന്ഥാലയവും ചട്ടഞ്ചാലില്‍ യാഥാര്‍ഥ്യമാവുന്നു

പി അവനീന്ദ്രനാഥ് മാസ്റ്ററുടെ പേരില്‍ പൊതു വായനശാലയും ഗ്രന്ഥാലയവും യാഥാര്‍ഥ്യമാവുന്നു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലാണ് ഇവ നിര്‍മിക്കുന്നത്. Kerala, News, Kasaragod, Poinachi, Chattanchal Higher Secondary School, P Avaneendranath Memorial Library will built at Chattanchal
പൊയിനാച്ചി: (my.kasargodvartha.com 18.11.2019) പി അവനീന്ദ്രനാഥ് മാസ്റ്ററുടെ പേരില്‍ പൊതു വായനശാലയും ഗ്രന്ഥാലയവും യാഥാര്‍ഥ്യമാവുന്നു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലാണ് ഇവ നിര്‍മിക്കുന്നത്.

ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി അവനീന്ദ്രനാഥ് രണ്ടുവര്‍ഷം മുമ്പാണ് അന്തരിച്ചത്.

പി അവനീന്ദ്രനാഥ് സ്മാരക സംസ്ഥാനതല അധ്യാപക പുരസ്‌കാര ചടങ്ങില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും പ്രഖ്യാപനം നടത്തി.

അവനീന്ദ്രനാഥിന്റെ സഹോദരി സുശീല ടീച്ചര്‍ ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങള്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ മൊയ്തീന്‍കുട്ടി ഹാജിക്ക് നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍, വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ഷംസുദ്ദീന്‍ തെക്കില്‍, കെ ജെ ആന്റണി, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ വി സജീവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അവനീന്ദ്രനാഥ് അനുസ്മരണ പരിപാടിയുടെ ഉദ്ഘാടന വേളയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാനവാസ് പാദൂരാണ് ഗ്രന്ഥാലയം എന്ന ആശയം മുന്നോട്ടു വെച്ചത്. രണ്ടാഴ്ചയിലൊരിക്കല്‍ പുസ്തക ചര്‍ച്ച വീടുകള്‍ കേന്ദ്രീകരിച്ചു നടത്തുന്നതിനും ആലോചനയുണ്ട്.

ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങളുടെ കൈമാറ്റം കവി എ സി ശ്രീഹരി ലൈബ്രറി ഇന്‍ചാര്‍ജ് റമീസ് തെക്കിലിന് നല്‍കി നിര്‍വഹിച്ചു. വി കെ ദിലീപ് അധ്യക്ഷത വഹിച്ചു. പി വി രാജന്‍ സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് നടന്ന 'പൊതുവിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം' വിദ്യാഭ്യാസ സെമിനാറില്‍ കെ വി മണികണ്ഠദാസ് വിഷയാവതരണം നടത്തി. കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. കെ വി ഗോവിന്ദന്‍, സുനില്‍കുമാര്‍ കരിച്ചേരി, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ ജെ ആന്റണി സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Poinachi, Chattanchal Higher Secondary School, P Avaneendranath Memorial Library will built at Chattanchal

Post a Comment