Join Whatsapp Group. Join now!

രാവിലെ ഇഡ്ഡലിയും സാമ്പാറും, ഉച്ചയ്ക്ക് നാല് തരം കറി കൂട്ടി ഊണ്, രാത്രി മൂന്ന് കറികളോടൊപ്പം ചോറ്, എല്ലാ ദിവസവും പായസം; ജില്ലാ കലോത്സവ നഗരിയിലെത്തുന്ന ആര്‍ക്കും കൂപ്പണില്ലാതെ തന്നെ വയറ് നിറയെ കഴിക്കാം; ഇത് ഇരിയണ്ണിക്കാരുടെ ആതിഥ്യസല്‍ക്കാരം

60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഇരിയണ്ണിയിലെത്തുന്നവര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണമൊരുക്കി കാത്തിരിക്കുകയാണ് ഭക്ഷണകമ്മിKerala, News, Kalolsavam, No coupon for food in Dist School Kalotsavam Iriyanni, Food Committee, GHSS Iriyanni, Arts.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഇരിയണ്ണിയിലെത്തുന്നവര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണമൊരുക്കി കാത്തിരിക്കുകയാണ് ഭക്ഷണകമ്മിറ്റി. രാവിലെ ഇഡ്ഡലിയും സാമ്പാറും, ഉച്ചയ്ക്ക് നാല് തരം കറി കൂട്ടി ഊണും ഒപ്പം പായസവും, രാത്രി മൂന്ന് കറികളോടൊപ്പം ചോറ്, വൈകുന്നേരം ചായയുമുണ്ട്. ഉച്ചയ്ക്ക് പായസം എല്ലാ ദിവസവും വ്യത്യസ്തം. ജില്ലാ കലോത്സവ നഗരിയിലെത്തുന്ന ആര്‍ക്കും കൂപ്പണില്ലാതെ തന്നെ വയറ് നിറയെ കഴിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഭക്ഷണവിതരണത്തിനായി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും എന്‍എസ്എസ്, എസ്പിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളായ 200 വളണ്ടിയര്‍മാരും സജ്ജമാണ്. ഭക്ഷണം വിളമ്പാനും തിരക്ക് നിയന്ത്രിക്കാനുമായി കുടുംബശ്രീ അംഗങ്ങള്‍, ക്ലബ് പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘങ്ങള്‍, വായനശാല, ഗ്രന്ഥശാല പ്രവര്‍ത്തകര്‍ തുടങ്ങിയവരുമുണ്ട്. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ കെ പ്രഭാകരന്‍, കണ്‍വീനര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ ചന്ദ്രന്‍ മുരിക്കോളി എന്നിവര്‍ നേതൃത്വം നല്‍കുന്നു.


തിരക്കൊഴിവാക്കാനായി വിധികര്‍ത്താക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി പ്രത്യേകം കൗണ്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ പരിപാടികള്‍ക്കായി മേക്കപ്പ് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് പരിഗണനയുമുണ്ട്. അവര്‍ക്ക് മേക്കപ്പുമായി ഊട്ടുപുരയില്‍ ക്യൂ നിന്ന് ഭക്ഷണം കഴിക്കേണ്ടതില്ല. അതാത് സ്റ്റേജിലേക്ക് ഭക്ഷണം പൊതിയിലാക്കി വളണ്ടീയര്‍മാര്‍ തന്നെ എത്തിച്ചുനല്‍കും.

മൂന്ന് ദിവസത്തെ ഭക്ഷണത്തിനുള്ള വിഭവങ്ങള്‍ സമാഹരിക്കാനായി കഴിഞ്ഞ ദിവസം കലവറ നിറയ്ക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇത് വന്‍ വിജയമായിരുന്നുവെന്നും നാട്ടുകാര്‍ കൈമെയ് മറന്ന് സഹകരിക്കുന്നുണ്ടെന്നും ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന്‍ മുരിക്കോളി പറഞ്ഞു. ഒരേ സമയം 1000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, News, Kalolsavam, No coupon for food in Dist School Kalotsavam Iriyanni, Food Committee, GHSS Iriyanni, Arts.
< !- START disable copy paste -->

Post a Comment