Join Whatsapp Group. Join now!

സ്‌കൂളുകളുടെ സുരക്ഷയും ശുചിത്വവും: നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

പഞ്ചായത്ത് പരിധിയിലെ കല്ലങ്കൈ എല്‍ പി സ്‌കൂള്‍ ഉള്‍പ്പെടെ സ്‌കൂളുകളുടെ സുരക്ഷയും ശുചിത്വവും അന്വേഷണവിധേയമാക്കണമെന്ന് Kerala, News, Mogralputhur, National Youth League gives petition to District Collector demanding safety and sanitation in schools
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 27.11.2019) പഞ്ചായത്ത് പരിധിയിലെ കല്ലങ്കൈ എല്‍ പി സ്‌കൂള്‍ ഉള്‍പ്പെടെ സ്‌കൂളുകളുടെ സുരക്ഷയും ശുചിത്വവും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

70 വര്‍ഷം കാലപ്പഴക്കമുള്ള കല്ലങ്കൈ എല്‍ പി സ്‌കൂളിന്റെ കെട്ടിടം ഏത് സമയവും പൊളിഞ്ഞ് വീഴാറായ നിലയിലാണ്. മേല്‍ക്കൂരയുടെ മരങ്ങള്‍ ദ്രവിച്ചിരിക്കുന്നു. സ്‌കൂളിന്റെ ഒരു ഭാഗത്ത് ദേശീയപാതക്കക്കരികിലായി അപകടകരമായ കുഴി രൂപപ്പെട്ടിട്ടുണ്ട്. ചുറ്റുമതിലില്ലാത്തതില്‍ വലിയ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്.

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്‌കൂളുകളും അന്വേഷണവിധേയമാക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാദിഖ് കടപ്പുറം, ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Mogralputhur, National Youth League gives petition to District Collector demanding safety and sanitation in schools

Post a Comment