Join Whatsapp Group. Join now!

എല്‍ ഡി എഫ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നു: മുസ്‌ലിംലീഗ്

എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലിംലീഗ് Kerala, News, Kasaragod, Muslim League, Panchayath presidents, Muslim League against LDF
കാസര്‍കോട്: (my.kasargodvartha.com 19.11.2019) എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും യോഗം കുറ്റപ്പെടുത്തി.

പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയും ഫണ്ട് വിതരണം വൈകിപ്പിച്ചും ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ അനാവശ്യ ചെലവും ധൂര്‍ത്തുംമൂലം പല ഫണ്ടുകളും വകമാറ്റി ചെലവഴിക്കുന്നതിന്റെ ഭാഗമായി ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. ഇതിന് പുറമെയാണ് ഫണ്ടുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി. സ്പില്‍ ലോവര്‍ പദ്ധതികളുടെ ക്യൂ ബില്ലുകള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍നിന്നാണ് വിഹിതം നല്‍കേണ്ടത്. ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതുമൂലം ആവശ്യത്തിന് ഫണ്ട് ലഭ്യമാകാതെ പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകേണ്ട തുകകളില്‍നിന്നും സര്‍ക്കാര്‍ കൈയിട്ട് വാരുകയാണ്. ഇത് കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ച ലൈഫ് മിഷന്‍ പദ്ധതി പാതിവഴിയിലാണ്. അര്‍ഹതപ്പെട്ട ആയിരങ്ങള്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍മൂലം ഓരോ പഞ്ചായത്തിലും പരിധിക്ക് പുറത്താണ്. അധികാര വികേന്ദ്രീകരണത്തെ അട്ടിമറിച്ച് അധികാര കേന്ദ്രീകരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, കെ അബ്ദുല്ലക്കുഞ്ഞി, വി പി ഷുക്കൂര്‍ ഹാജി, മൂസ ടി എം, എ കെ ഉമ്മറബ്ബ, പി അബൂബക്കര്‍, ടി കെ ഇസ്മായില്‍, ഇ കെ മുഹമ്മദ്കുഞ്ഞി, അന്തുഞ്ഞി ഹാജി, സെഡ് എ കയ്യാര്‍, അഡ്വ. വി എം മുനീര്‍, ഖാലിദ് പച്ചക്കാട്, ബി കെ അബ്ദുസ്സമദ്, പി ഡി എ റഹ്മാന്‍, ഹാരിസ് ചൂരി, ബദറുദ്ദീന്‍ തഹ്‌സിം, അന്‍വര്‍ ഓസോണ്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, കെ ബി മുഹമ്മദ്കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, കാപ്പില്‍ കെ ബി എം ശരീഫ്, എം എച്ച് മുഹമ്മദ് കുഞ്ഞി, ഹനീഫ കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, മുസ്തഫ പാറപ്പള്ളി, അസൈനാര്‍ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, സത്താര്‍ വടക്കുമ്പാട്, ടി കെ സി മുഹമ്മദലി ഹാജി, പി സി മുസ്തഫ ഹാജി, ടി കെ സലാം മാസ്റ്റര്‍, ടി സി സലാം, ടി പി അഷ്‌റഫ്, സി കെ കെ മാണിയൂര്‍, ഇബ്രാഹിം പറമ്പത്ത്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബീഫാത്തിമ ഇബ്രാഹിം, കല്ലട്ര അബ്ദുല്‍ഖാദര്‍, കെ എ മുഹമ്മദലി, വി പി. ഫൗസിയ, ഷാഹിന സലിം, പി സി ഫൗസിയ, ഖാലിദ് ബെള്ളിപ്പാടി, ബി എ അബ്ദുല്‍മജീദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Muslim League, Panchayath presidents, Muslim League against LDF

Post a Comment