Join Whatsapp Group. Join now!

തകര്‍ന്നു കിടക്കുന്ന ജനാലകള്‍, കാട് മൂടി കിടക്കുന്ന പരിസരം; മൊഗ്രാല്‍ നാങ്കി അംഗന്‍വാടി കെട്ടിടം ശോചനീയാവസ്ഥയില്‍

മൊഗ്രാല്‍ നാങ്കി അംഗന്‍വാടി കെട്ടിടം ശോചനീയാവസ്ഥയില്‍. ദ്രവിച്ചു കിടക്കുന്ന കെട്ടിടം, കാട് മൂടിKerala, News
മൊഗ്രാല്‍: (my.kasargodvartha.com 25.11.2019) മൊഗ്രാല്‍ നാങ്കി അംഗന്‍വാടി കെട്ടിടം ശോചനീയാവസ്ഥയില്‍. ദ്രവിച്ചു കിടക്കുന്ന കെട്ടിടം, കാട് മൂടി കിടക്കുന്ന പരിസരം, കുട്ടികള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാനുള്ള അസൗകര്യം ഇതൊക്കെയാണ് മൊഗ്രാല്‍ നാങ്കി അംഗന്‍വാടി കെട്ടിടത്തിന്റെ ദയനീയമായ അവസ്ഥ. കുമ്പള ഗ്രാമ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന നാങ്കി അംഗന്‍വാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥയില്‍ മുപ്പതോളം കുട്ടികളാണ് പഠിക്കുന്നത്.

Kerala, News, Mogral Nanki Anganwadi Building in miserable condition

കുട്ടികള്‍ക്ക് പഠിക്കാനും, കളിക്കാനും ആവശ്യമായ ഒരു സൗകര്യവും ഈ അങ്കണ്‍വാടിയില്‍ ഇല്ല. കെട്ടിടത്തിന്റെ ജനാലകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ അതുവഴി ഏലി പോലുള്ള ഇഴജന്തുക്കള്‍ അകത്തു കടക്കുന്നതു കാരണം ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്നും പറയുന്നു. കുടിവെള്ളത്തിനായി അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച ബാങ്ക് നോക്കുകുത്തിയായി നിലനില്‍ക്കുന്നു.

Kerala, News, Mogral Nanki Anganwadi Building in miserable condition

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും കാലങ്ങളായി പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും ആവശ്യം തുടരുകയാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ജില്ലാഭരണകൂടത്തെ സമീപിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

Kerala, News, Mogral Nanki Anganwadi Building in miserable condition

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Mogral Nanki Anganwadi Building in miserable condition

Post a Comment