Join Whatsapp Group. Join now!

ഖാസിം മുസ്ലിയാര്‍, ഫസല്‍ മുസ്ലിയാര്‍ അനുസ്മരണം നടത്തി; മതവിദ്യാഭ്യാസത്തിന്റെ ന്യൂനതകള്‍ ആശങ്കയുണര്‍ത്തുന്നു: യു എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍

മൊഗ്രാല്‍ മീലാദ് നഗറില്‍ സംഘടിപ്പിച്ച മീലാദ് ആഘോഷത്തിന്റെ ഭാഗമായി എം എ ഖാസിം മുസ്ലിയാര്‍, എം എ ഫസല്‍ മുസ്ലിയാര്‍ അനുസ്മരണ പരിപാടി Kerala, News, Kasaragod, Mogral, Meelad festival, Kambar, Students, Meelad festival: commemoration conducted
മൊഗ്രാല്‍: (my.kasargodvartha.com 23.11.2019) മൊഗ്രാല്‍ മീലാദ് നഗറില്‍ സംഘടിപ്പിച്ച മീലാദ് ആഘോഷത്തിന്റെ ഭാഗമായി എം എ ഖാസിം മുസ്ലിയാര്‍, എം എ ഫസല്‍ മുസ്ലിയാര്‍ അനുസ്മരണ പരിപാടി നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.


മതവിദ്യാഭ്യാസത്തിന്റെ ന്യൂനതകള്‍ ആശങ്കയുണര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുവ പണ്ഡിതന്മാര്‍ പ്രഭാഷണ വേദികളില്‍ ശോഭിക്കുന്നതല്ലാതെ ഉയര്‍ന്ന മതവിദ്യാഭ്യാസത്തെകുറിച്ച് ചിന്തിക്കാത്തത് വേദനാജനകമാണ്. മതവിദ്യാഭ്യാസ മേഖലയില്‍ ഏറെ അവഗാഹം നേടിയ എം എ ഖാസിം മുസ്ലിയാരെ പോലുള്ളവരുടെ വേര്‍പാട് സമുദായത്തിന് വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്ന് യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പറഞ്ഞു.

എം എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് പ്രഭാഷണം നടത്തി. യു എം അബ്ദുര്‍ റഹ്മാന്‍ മൗലവിയെ മീലാദ് കമ്മിറ്റിക്കുവേണ്ടി കെ പി ഹുസൈന്‍ സഅദി ഷാള്‍ അണിയിച്ച് ആദരിച്ചു.

നബിദിനാഘോഷ പരിപാടി സംഘാടക സമിതി രക്ഷാധികാരി എം പി ഹംസ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 'മയ്യിത്ത് പരിപാലനം' എന്ന വിഷയത്തില്‍ സ്ത്രീകള്‍ക്ക് മതപഠന ക്ലാസ് സംഘടിപ്പിച്ചു. ഹഫ്‌സത്ത് ടീച്ചര്‍ വിഷയാവതരണം നടത്തി. അരനൂറ്റാണ്ടുകാലം മൊഗ്രാലില്‍ മയ്യിത്ത് പരിപാലനം ജീവിതചര്യയാക്കി പ്രവര്‍ത്തിച്ചുവരുന്ന മൈമൂനയെ ഹഫ്‌സത്ത് ടീച്ചര്‍ ഷാളണിയിച്ച് ആദരിച്ചു.

മൗലീദ് പാരായണത്തിന് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഇമാം പി വി മുജീബ് റഹ്മാന്‍ നിസാമി നേതൃത്വം നല്‍കി. തുടര്‍ന്ന് ഇസ്ലാമിക കലാ മത്സരം സംഘടിപ്പിച്ചു. എം എസ് മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിജയികളായ 45 വിദ്യാര്‍ത്ഥികള്‍ക്ക് മീലാദ് കമ്മിറ്റി അംഗങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.


മജ്‌ലിസുന്നൂറിന്് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് അഷ്‌റഫ് ഫൈസി നേതൃത്വം നല്‍കി. സംഘാടകസമിതി രക്ഷാധികാരികളായ എം എ കുഞ്ഞഹമ്മദ്, മൊയ്തീന്‍കുഞ്ഞി, ടി എം മുഹമ്മദ്, അഹമ്മദ് ഹാജി കൊപ്പളം, ബി എ മുഹമ്മദ്കുഞ്ഞി, എം എ അബ്ദുര്‍ റഹ്മാന്‍, പി വി അന്‍വര്‍, സി എച്ച് ഖാദര്‍, എം എ ഇഖ്ബാല്‍, ടി പി എ റഹ്മാന്‍, ടി പി അബ്ദുല്ല, കെ എ മുഹമ്മദ്, എം എ ഇബ്രാഹിം, എസ് കെ ഖാസിം, ടി പി മുഹമ്മദ്, എം പി ഇബ്രാഹിം, ഇര്‍ഷാദ് ഇസ്മായില്‍, എം എസ് അഷ്റഫ്, ബഷീര്‍ ഫിര്‍ദൗസ്, ടി എ ജലാല്‍, ആരിഫ് എന്നിവര്‍ സംബന്ധിച്ചു.

എം പി അബ്ദുല്‍ഖാദര്‍ സ്വാഗതവും എം എസ് അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Mogral, Meelad festival, Kambar, Students, Meelad festival: commemoration conducted

Post a Comment