കാസര്‍കോട്: (my.kasargodvartha.com 21.11.2019) കുഴികള്‍ രൂപപ്പെട്ട് യാത്രാ ദുരിതം നേരിടുന്ന കാസര്‍കോട്-മംഗലാപുരം ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഹൈവേ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. അത്യാസന്ന നിലയില്‍ മംഗലാപുരത്തേക്ക് രോഗികളെ വഹിച്ച് നീങ്ങുന്ന ആംബുലന്‍സുകള്‍ക്ക് സമയത്ത് എത്താന്‍ കഴിയാതെ ആംബുലന്‍സിനുള്ളില്‍തന്നെ രോഗികള്‍ക്ക് ജീവന്‍ വെടിയേണ്ടിവരുന്ന അവസ്ഥയാണ്. ദേശീയപാത കുണ്ടും കുഴിയുമായി മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഷെയ്ഖ് ഹനീഫ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ മാങ്ങാടന്‍, അബൂബക്കര്‍ പൂച്ചക്കാട്, അസീസ് കടപ്പുറം, റഹ്മാന്‍ തുരുത്തി, മൊയ്തു ഹദ്ദാദ്, സുബൈര്‍ പടുപ്പ് തുടങ്ങിയര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതവും പി എച്ച് ഹദ്ദാദ് നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ നേതാക്കളായ അഡ്വ. ഷെയ്ഖ് ഹനീഫ്, ഷാഫി സുഹ്രി പടുപ്പ്, പി എച്ച് ഹനീഫ്, അന്‍വര്‍ മാങ്ങാടന്‍, റാശിദ് ബേക്കല്‍, സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, നാസര്‍ കൂളിയങ്കാല്‍, ശരീഫ് ചെമ്പരിക്ക, സിദ്ദീഖ് പാലോത്ത്, സിദ്ദീഖ് ചെരങ്ങായി, സാദിഖ് കടപ്പുറം, ഹനീഫ് തുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, National Youth League, Mangalore National Highway damage: National Youth League March conducted