Join Whatsapp Group. Join now!

മലബാര്‍ എക്‌സ്‌പോ നവംബര്‍ 10 മുതല്‍

ചെര്‍ക്കള ഇന്ദിരാനഗറില്‍ ദേശീയപാതയോരത്ത് ഒരുക്കിയ മലബാര്‍ എക്‌സ്‌പോ നവംബര്‍ 10ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ Kerala, News, Malabar Expo will be start on Nov 10
കാസര്‍കോട്: (my.kasargodvartha.com 08.11.2019) ചെര്‍ക്കള ഇന്ദിരാനഗറില്‍ ദേശീയപാതയോരത്ത് ഒരുക്കിയ മലബാര്‍ എക്‌സ്‌പോ നവംബര്‍ 10ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി ജെ എമ്യൂസ്‌മെന്റാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. അതിജീവനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പിന്റെയും കഥ പറയുന്ന നൂഹ് നബിയുടെയും നോഹയുടെയും പേടക കവാടത്തിലൂടെയാണ് എക്‌സിബിഷനിലേക്ക് പ്രവേശിക്കുന്നത്. ആയിരം കോടി കളക്ഷന്‍ ഭേദിച്ച് ചലച്ചിത്ര ലോകത്തെ വിസ്മിയിപ്പിച്ച ബാഹുബലിയും മറ്റ് കഥാപാത്രങ്ങളുടെയും ജീവന്‍ തുടിക്കുന്ന ദൃശ്യവിരുന്നൊരുക്കി ബാഹുബലി മ്യൂസിയം, അത്യാധുനിക സാങ്കേതിക വിദ്യയുടെ മികവില്‍ ബാഹുബലി കപ്പല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആര്‍ത്തുല്ലസിക്കാന്‍ കഴിയുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്, 3ഡി ഷോ, വ്യാപാര സ്റ്റാളുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍ എന്നിവ എക്‌സിബിഷന്റെ പ്രത്യേകതയാണെന്നും സംഘാടകര്‍ പറഞ്ഞു.

45 ദിവസം എക്‌സ്‌പോ നീണ്ടുനില്‍ക്കും. 70 രൂപയാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് നാലു മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് പ്രദര്‍ശനം. അവധി ദിവസങ്ങളില്‍ മൂന്നു മണിക്ക് ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ തായലങ്ങാടി, പവിത്രന്‍ മാസ്റ്റര്‍, മാനേജര്‍മാരായ വി. എസ് ബെന്നി, ഉദയന്‍ വി എസ്, ഉമേശ് അണങ്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Malabar Expo will be start on Nov 10
  < !- START disable copy paste -->

Post a Comment