Join Whatsapp Group. Join now!

നിര്‍മാണമേഖലയില്‍ ജിയോളജിയുടെ സാധ്യതകളും പ്രാധാന്യവും; ലെന്‍സ്‌ഫെഡ് സെമിനാര്‍ സംഘടിപ്പിച്ചു

ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) കാസര്‍കോട് ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. Kerala, News, Seminar, Engineers, Supervisors, Asst. professor, Govt. college, Lensfed seminar organized
കാസര്‍കോട്: (my.kasargodvartha.com 01.11.2019) ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) കാസര്‍കോട് ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

'നിര്‍മാണ മേഖലയില്‍ ജിയോളജിയുടെ സാധ്യതകളും പ്രാധാന്യവും' എന്ന വിഷയത്തില്‍ ഗവ. കോളജ് ജിയോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. എ എന്‍ മനോഹരന്‍ ക്ലാസെടുത്തു. ഭൂമിയുടെ ഉപഭോഗവും നിര്‍മാണവും സോയില്‍ ടെസ്റ്റ് നടത്തേണ്ടതിന്റെ ആവശ്യകതയും വിവിധതരം മണ്ണുകളെപ്പറ്റിയും നിര്‍മാണ അപകടങ്ങളും അദ്ദേഹം പ്രതിപാദിച്ചു.

താലൂക്ക് പ്രസിഡന്റ് മുജീബുറഹ്മാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സുബീഷ്‌നാഥ് അധ്യക്ഷതയില്‍ വഹിച്ചു. താലൂക്ക് സെക്രട്ടറി രാജു ടി, ട്രഷറര്‍ അഷ്‌റഫ് മുട്ടം, ജില്ലാ സെക്രട്ടറി ജോഷി എ സി തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. മനോഹരന് ടൗണ്‍ യൂണിറ്റിന്റെ സ്‌നേഹോപഹാരം സീനിയര്‍ അംഗം മധു എസ് നായര്‍ കൈമാറി.

സെക്രട്ടറി നിയാസ് അഹമ്മദ് സ്വാഗതവും യൂണിറ്റ് ട്രഷറര്‍ സജീഷ് കെ വി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Seminar, Engineers, Supervisors, Asst. professor, Govt. college, Lensfed seminar organized

Post a Comment