Join Whatsapp Group. Join now!

കുന്നില്‍ മുസ്ലിംലീഗ് കൂട്ടായ്മ മൂന്ന് ബൈത്തുറഹ്മകള്‍ സമര്‍പ്പിച്ചു

കുന്നില്‍ മേഖല മുസ്ലിംലീഗ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈത്തുറഹ്മ കമ്മിറ്റി നിര്‍മിച്ച മൂന്ന് ബൈത്തുറഹ്മകള്‍ സമര്‍പ്പിച്ചു. Kerala, News, Kasaragod, Mogralputhur, Muslim league, Kunnil Muslim league companions submitted 3 numbers of Baithu Rahma
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 22.11.2019) കുന്നില്‍ മേഖല മുസ്ലിംലീഗ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈത്തുറഹ്മ കമ്മിറ്റി നിര്‍മിച്ച മൂന്ന് ബൈത്തുറഹ്മകള്‍ സമര്‍പ്പിച്ചു. സമര്‍പ്പണ സമ്മേളനം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദലി ഉദ്ഘാടനം ചെയ്തു. പി എം ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു.

അഡ്വ. ഹനീഫ് ഹുദവി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന നേതാക്കളായ ഇസ്മായില്‍ വയനാട്, അന്‍സാരി തില്ലങ്കേരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

ലീഗ്, യൂത്ത് ലീഗ്, കെ എം സി സി നേതാക്കളായ പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, അബൂബക്കര്‍ എടനീര്‍, ടി ഡി കബീര്‍, അഡ്വ പി എ ഫൈസല്‍, എം എ നജീബ്, എരിയാല്‍ മുഹമ്മദ്കുഞ്ഞി, എസ് പി സലാഹുദ്ദീന്‍, ബി എം ബാവ ഹാജി, മഹ്മൂദ് കുളങ്കര, സീതു കസബ്, ഹാരിസ് എരിയാല്‍, സിദ്ദീഖ് ബേക്കല്‍, മുഹമ്മദ് കുന്നില്‍, കെ എച്ച് ഇഖ്ബാല്‍ ഹാജി, എം എം അസീസ്, എസ് എം നൂറുദ്ദീന്‍, മാഹിന്‍ കുന്നില്‍, ഇര്‍ഫാന്‍ കുന്നില്‍, ജീലാനി കല്ലങ്കൈ, ഇസ്മായില്‍ ഹാജി, മുഹ്‌സിന്‍ കല്ലങ്കൈ, മുത്തലിബ് കുന്നില്‍, അജ്മല്‍, ബി ഐ സിദ്ദീഖ്, മൊയ്തീന്‍ കല്ലങ്കൈ, സി പി അബ്ദുല്ല, ഷെഫീഖ് പീബീസ് എന്നിവര്‍ സംബന്ധിച്ചു.

അംസു മേനത്ത്, ബി എം ഇര്‍ഷാദ്, കെ ബി അഷ്‌റഫ്, കെ ബി ശരീഫ്, റിസുവാന്‍, സമീര്‍, ഇബ്രാഹിം ബദ്രിയ, നൗഷാദ്, ഷുക്കൂര്‍, ഹുസൈന്‍ കൊക്കടം, ഉനൈസ്, അര്‍ഷാക്ക്, ബാപ്പുട്ടി, ജിഷാദ്, അന്‍സാഫ്, കെ ബി അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, റഫീഖ് ഹംസ, ആബിദ് നുനു, ഇ കെ സിദ്ദീഖ്, ആരിഫ് എടച്ചേരി, അഷ്‌റഫ് എടച്ചേരി, റാഷിദ്, നസീര്‍, ബിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അംസു മേനത്ത് തിരക്കഥ എഴുതിയ 'നന്മയുടെ രാഷ്ട്രീയം' എന്ന ഹാസ്യ നാടകവും കെ ബി ഇര്‍ഷാദും സംഘവും അവതരിപ്പിച്ച വട്ടപ്പാട്ടും അരങ്ങേറി.

ബി എം ഖാദര്‍ ഹാജി ചെയര്‍മാനും സിദ്ദീഖ്് ബേക്കല്‍ കണ്‍വീനറും കെ എച്ച് ഇഖ്ബാല്‍ ഹാജി ട്രഷററുമായ കമ്മിറ്റിയാണ് മേല്‍നോട്ടം വഹിച്ചത്.

പരിപാടിക്ക് മുന്നോടിയായി വിളംബര റാലി നടത്തി. ജില്ലാ ലീഗ് സെക്രട്ടറി പി എം മുനീര്‍ ഹാജി കണ്‍വീനര്‍ സിദ്ദീഖ് ബേക്കലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. റാലിയില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Mogralputhur, Muslim league, Kunnil Muslim league companions submitted 3 numbers of Baithu Rahma

Post a Comment