Join Whatsapp Group. Join now!

കുമ്പള ഉപജില്ലാ കായികമേള: ജി എച്ച് എസ് എസ് കുമ്പളക്ക് കിരീടം

കുമ്പള ഉപജില്ലാ കായികമേളയില്‍ 177 പോയിന്റ് നേടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുമ്പള ഓവറോള്‍ ചാമ്പ്യന്മാരായി. Kerala, News, Kasargod, Kumbla, Junior, Senior, Kumbla sub District sports meet: GHHS Kumbla winners
കുമ്പള: (my.kasargodvartha.com 08.11.2019) കുമ്പള ഉപജില്ലാ കായികമേളയില്‍ 177 പോയിന്റ് നേടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുമ്പള ഓവറോള്‍ ചാമ്പ്യന്മാരായി. 135 പോയിന്റോടെ ജി വി എച്ച് എസ് എസ് കാറഡുക്ക രണ്ടാംസ്ഥാനവും 127 പോയിന്റുള്ള എസ് എ പി എച്ച് എസ് അഗല്‍പാടി മൂന്നാംസ്ഥാനവും നേടി.

ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ യഥാക്രമം 67, 94 പോയിന്റ് നേടി ജി എച്ച് എസ് എസ് കുമ്പള ഒന്നാംസ്ഥാനം നേടി.

ജി എച്ച് എസ് എസ് കുമ്പളയിലെ അബ്ദുല്‍റമീസ്, ഹരിപ്രസാദ് എന്നിവര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും മറിയമത്ത് അര്‍ഷാന സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി.


Keywords: Kerala, News, Kasargod, Kumbla, Junior, Senior, Kumbla sub District sports meet: GHHS Kumbla winners

Post a Comment