കാസര്‍കോട്: (my.kasargodvartha.com 27.11.2019) കേരള ക്രിക്കറ്റ് അസോസിയേഷന്റെ മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടണമെന്ന് കാസര്‍കോട് ജില്ലയിലെ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടായ്മയായ ക്രിക്കറ്റ് ഫോറം മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കായിക മന്ത്രി എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയിലെ ഏക ടര്‍ഫ് വിക്കറ്റാണ് കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ തമ്മില്‍ തല്ലുകൊണ്ട് റവന്യൂ വകുപ്പ് കണ്ടുകെട്ടിയത്. അസോസിയേഷന്റെ സ്റ്റേഡിയം സംരക്ഷിക്കേണ്ടവര്‍ തന്നെ അത് ഇല്ലാതാക്കിയ കാഴ്ചയാണ് കാസര്‍കോട്ടെ ക്രിക്കറ്റ് പ്രേമികളും താരങ്ങളും കണ്ടത്.
ക്രിക്കറ്റുമായി ഒരു പുലബന്ധം പോലും ഇല്ലാത്തവരാണ് അസോസിയേഷന്‍ കൈയാളുന്നത്. അതിന്റെ അനന്തരഫലമാണ് കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഈ നിലയില്‍ എത്താന്‍ കാരണവും. ജില്ലയിലെ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് കൂട്ടായ്മയും ഒരുമിച്ച് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സംരക്ഷണത്തിന് ഇറങ്ങണം.
എന്തു വിലകൊടുത്തും സ്‌റ്റേഡിയം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകാനാണ് തീരുമാനം. അഴിമതി നടത്തിയ, സ്റ്റേഡിയത്തെ ഇല്ലായ്മ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ അസോസിയേഷന്‍ ഭാരവാഹികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്തുവാനാണ് ക്രിക്കറ്റ് ഫോറത്തിന്റെ തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, KCA cricket stadium should be protected: kasragod Cricket Forum