Join Whatsapp Group. Join now!

യുപി വിഭാഗം ഭരതനാട്യത്തില്‍ അപ്പീലുമായി വന്ന ഗൗരിലക്ഷ്മിക്ക് ഒന്നാം സ്ഥാനം

ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നടന്നുവരുന്ന 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം ഭരതനാട്യത്തില്‍ ഗൗരിലക്ഷ്മിക്ക് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നടന്നുവരുന്ന 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം ഭരതനാട്യത്തില്‍ ഗൗരിലക്ഷ്മിക്ക് ഒന്നാം സ്ഥാനം. കക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിയാണ്. സബ്ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ഗൗരിലക്ഷ്മി അപ്പീലുമായി വന്നാണ് മധുരപ്രതികാരം തീര്‍ത്തത്.

ഇതുകൂടാതെ സബ്ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടോടി നൃത്തം, കുച്ചുപ്പുടി എന്നീ ഇനങ്ങളിലും ജില്ലയില്‍ മത്സരിക്കുന്നുണ്ട്. മൂന്നാം തരത്തില്‍ പഠിക്കുമ്പോള്‍ ഭരതനാട്യത്തില്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നെങ്കിലും എല്‍പി വിഭാഗത്തിന് ജില്ലാതലമത്സരങ്ങളില്ലാത്തതിനാല്‍ മാറ്റുരയ്ക്കാനായില്ല. നാലില്‍ പഠിക്കുമ്പോള്‍ ഭരതനാട്യം, നാടോടി നൃത്തം എന്നിയില്‍ സബ്ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

എ രാജേഷ് കുമാര്‍ - ജിഷ ദമ്പതികളുടെ മകളാണ്. നീലേശ്വരം നൂപുരധ്വനി നൃത്തവിദ്യാലയത്തില്‍ രാജു മാസ്റ്ററുടെ കീഴിലാണ് നൃത്തം പഠിച്ചുവരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment