ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം നമ്പര്‍ വേദിയായ പട്ടുറുമാല്‍ കണ്ണീര്‍ക്കടലയി. യുപി വിഭാഗം ഭരതനാട്യമത്സരത്തിനായി അണിഞ്ഞൊരുങ്ങിവന്ന മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് സമയം വൈകിയെന്ന കാരണത്താല്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശിവനന്ദ എസ് തമ്പാന്‍, ചെറുവത്തൂര്‍ ഉപജില്ലയിലെ നന്ദന, ബേക്കല്‍ ഉപജില്ലയിലെ നിവേദ്യ എന്നിവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചത്. പട്ടുറുമാലിലെ ആദ്യ മത്സരയിനമായ ഭരതനാട്യത്തിനായി രാവിലെ എട്ടുമണിക്ക് തന്നെ എത്തിയ മത്സരാര്‍ത്ഥികള്‍ ഗ്രീന്‍ റൂമില്‍ ചമയമിടാന്‍ തുടങ്ങിയിരുന്നു. 9.30 മണിയോടെ മത്സരം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. സമയം അല്‍പം വൈകുമെന്നും ആദ്യമുള്ള കോഡ് നമ്പറുകള്‍ ഒഴിവാക്കിത്തരണമെന്നും അപേക്ഷിച്ചെങ്കിലും ഒരു മിനുട്ട് പോലും സമയം കൂട്ടിനല്‍കില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചത്.
9.45 മണിയോടെ തയ്യാറായി മത്സരാര്‍ത്ഥികള്‍ എത്തിയെങ്കിലും അവസരം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം കുട്ടികളെ അറിയിക്കാതെ മത്സരം അവസാനിച്ച ശേഷം പ്രദര്‍ശനത്തിനായി പരിപാടി അവതരിപ്പിച്ചു. പിന്നീട് വിധി വന്നതോടെ മികച്ച പ്രകടനം കാഴ്ച വെച്ച ശിവനന്ദ ബി ഗ്രേഡ് പോലും ലഭിക്കാത്തതെന്തേ എന്ന് ചോദിച്ച് കരയാന്‍ തുടങ്ങിയതോടെയാണ് അധ്യാപകരും രക്ഷിതാക്കളും സംഭവം കുട്ടിയെ അറിയിച്ചത്.
അതേസമയം ഇതിന് ശേഷം വൈകുന്നേരം ഇതേ വേദിയില്‍ നടന്ന തിരുവാതിര മത്സരത്തില്‍ വൈകിവരുന്നവര്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാന്‍ കോഡ് നമ്പര്‍ മാറ്റി നല്‍കാന്‍ തുടങ്ങിയതോടെ ശിവനന്ദയുടെ രക്ഷിതാക്കളും അധ്യാപകരും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ വേദിക്ക് സമീപം സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. പോലീസെത്തിയാണ് രംഗം സാന്തമാക്കിയത്. അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഡിഡിഇയോട് ഒരു മണിക്കൂറോളം കരഞ്ഞ് കാലുപിടിച്ചിട്ടും കനിഞ്ഞില്ലെന്നും ഇനി ഒരു മത്സരാര്‍ത്ഥികള്‍ക്കും ഈ ഗതി ഉണ്ടാവരുതെന്നും ശിവനന്ദയുടെ മാതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->