ഇരിയണ്ണി: (www.kasargodvartha.com 13.11.2019) ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാനത്തിലും ഉറുദു പദ്യം ചൊല്ലലിലും രാജാസ് എച്ച് എസ് എസിലെ മീനു മണികണ്ഠന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. നീലേശ്വരം കരുവാച്ചേരിയിലെ വ്യാപാരി മണികണ്ഠന്‍ - ഷൈലജ ദമ്പതികളുടെ മകളായ മീനു രാജാസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഉറുദുവില്‍ ഔറത്ത് എന്ന പദ്യവും താരകമണിമലര്‍ എന്ന ലളിതഗാനവുമാണ് മീനു ആലപിച്ചത്. 14 വര്‍ഷമായി നീലേശ്വരം രാഗവീണയില്‍ സംഗീതാധ്യാപകന്‍ വിപിന്‍ മാസ്റ്ററുടെ കീഴില്‍ സംഗീതം പഠിച്ചുവരികയാണ് മീനു മണികണ്ഠന്‍. മാപ്പിളപ്പാട്ടിലും മത്സരിച്ചിരുന്നെങ്കിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
ഏഴാം ക്ലാസുവരെ യുപി വിഭാഗം ലളിതഗാനത്തില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നെങ്കിലും യുപി മത്സരങ്ങള്‍ക്ക് സംസ്ഥാന തലത്തിലേക്ക് യോഗ്യത ഇല്ലാത്തതിനാല്‍ പോകാനായില്ല. തൊട്ടടുത്ത വര്‍ഷം എട്ടാം ക്ലാസില്‍ ജില്ലയിലെ വിജയം ആവര്‍ത്തിച്ച മീനും സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ രണ്ടുവര്‍ഷം ജില്ലയില്‍ മത്സരിച്ചെങ്കിലും രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്.
നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയമായ പാട്ടുകാരിയാണ് മീനു മണികണ്ഠന്‍. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മഴവില്‍ മനോരമ ഇന്ത്യന്‍ വോയിസ് ജുനിയര്‍, ആറാം തരത്തില്‍ പഠിക്കുമ്പോള്‍ സൂര്യ സിംഗര്‍, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏഷ്യാനെറ്റ് മൈലാഞ്ചി തുടങ്ങിയ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിരുന്നു.
Keywords: Kerala, News, Kalolsavam, Kasargod Revenue District School Kalotsavam: Meenu Manikantan got first in Lalithaganam HSS Girls