ഇരിയണ്ണി: (my.kasargodvartha.com 09.11.2019) ഇരിയണ്ണിയില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ പുരാവസ്തു ശേഖരങ്ങളുടെ പ്രദര്‍ശനം ഒരുക്കുകയാണ് വിദ്യാര്‍ത്ഥികള്‍. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും തറവാടുകളില്‍ നിന്നുമാണ് പഴയകാലത്തെ കാര്‍ഷിക ഉപകരങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ ശേഖരിക്കുന്നത്.
ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റ് നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിടിഎ സഹകരണം നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ ഇതിനോടകം തന്നെ നിരവധി പുരാവസ്തുക്കള്‍ ശേഖരിച്ചു കഴിഞ്ഞു. സ്റ്റേജ് മത്സരങ്ങള്‍ നടക്കുന്ന 13,14,15 തീയതികളിലാണ് പ്രദര്‍ശനം. ഇതിനായി സംഘാടക സമിതി ഓഫിസിനോട് ചേര്‍ന്ന് സൗകര്യം ഒരുക്കിയിരിക്കുകയാണ്.
Keywords: Kerala, News, kalolsavam, kasargod district kalotsavam; Students with archeology